Home rss business malayalam വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച് കെ.സി. വിഭാഗം; പി.എസ്.സി, ഗുരുവായൂർ വിഷയങ്ങളിലും വിയോജിപ്പ് അറിയിക്കും

വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച് കെ.സി. വിഭാഗം; പി.എസ്.സി, ഗുരുവായൂർ വിഷയങ്ങളിലും വിയോജിപ്പ് അറിയിക്കും

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച് കെ.സി. വേണുഗോപാൽ വിഭാഗം. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് കെ.സി. വിഭാഗവും വിയോജിപ്പുകൾ പരസ്യമായി അറിയിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പി.എസ്.സി, ഗുരുവായൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എതിർപ്പ് ഉന്നയിക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനം.

മന്ത്രിസഭയ്ക്കുള്ളിലും മറ്റ് വേദികളിലും തങ്ങളുടെ വിയോജിപ്പുകൾ കൃത്യമായി ഉന്നയിക്കുന്നില്ലെന്ന വിമർശനം കെ.സി. വിഭാഗത്തിനുള്ളിൽ നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിലപാടുകളോട് വിവിധ വിഷയങ്ങളിൽ പരസ്യമായി വിയോജിപ്പ് അറിയിക്കാൻ നീക്കം ആരംഭിച്ചത്.

ബോർഡ്, കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിലും അഭിപ്രായവ്യത്യാസങ്ങൾ ഉന്നയിക്കാൻ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയിലേക്ക് കെ.സി. വേണുഗോപാൽ നിർദേശിച്ച സുധാ മേനോന്റെ പേര് മുഖ്യമന്ത്രി തള്ളിയതും വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. രണ്ടാം തവണയും പേര് പരിഗണിക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രിക്കെതിരെ എതിർപ്പ് ശക്തമാക്കാൻ കെ.സി. വിഭാഗം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.