Home rss national malayalam പുതിയ വാർത്ത ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ...

ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത് നവംബര്‍ 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും. നേരത്തേ നവംബര്‍ 21 വരെ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകളാണ് നീട്ടിയത്. മേഖലയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത്, റിയാദിലേക്കും ദമാമിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെ നിര്‍ത്തിവച്ചതായും എയര്‍ലൈനുകള്‍ പറഞ്ഞു.

‘നവംബര്‍ 20-നോ അതിനുമുമ്പോ നവംബര്‍ 24 വരെയുള്ള യാത്രക്കായി സ്ഥിരീകരിച്ച ജിദ്ദ ബുക്കിംഗുകളുള്ള യാത്രക്കാര്‍ക്ക് ലഭ്യതക്ക് വിധേയമായി സൗജന്യമായി ഷെഡ്യൂള്‍ ചെയ്യാം, അല്ലെങ്കില്‍ പൂര്‍ണ റീഫണ്ടിനായി റദ്ദാക്കാം.’- എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. നവംബര്‍ 30 വരെയുള്ള യാത്രക്കായി നവംബര്‍ 10-നോ അതിനുമുമ്പോ റിയാദിലോ ദമാമിലോ സ്ഥിരീകരിച്ച ബുക്കിംഗുകളുള്ള യാത്രക്കാര്‍ക്കും ഇതേ ഓപ്ഷനുകള്‍ ബാധകമാണ്.

‘റീ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ ഡിസംബര്‍ എട്ടിന് മുമ്പ് ജിദ്ദയിലേക്കും ഡിസംബര്‍ 14 ന് മുമ്പ് റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും പുതുക്കിയ യാത്ര പൂര്‍ത്തിയാക്കണം’ എന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് നിലവില്‍ സഊദി അറേബ്യയില്‍ സര്‍വീസ് നടത്തുന്ന ഏത് വിമാനത്താവളത്തിലേക്കും തിരിച്ചും റീ ബുക്ക് ചെയ്യാം. അതേസമയം, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാര്‍ക്ക് നിലവില്‍ സഊദി അറേബ്യയിലോ ബഹ്റൈനിലോ സര്‍വീസ് നടത്തുന്ന വിമാനത്താവളം തിരഞ്ഞെടുക്കാം.’

ഒക്ടോബര്‍ എട്ടിന് എയര്‍ ഇന്ത്യ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഹൂത്തികള്‍ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. എത്തിഹാദ് എയര്‍വേയ്സും ഫ്‌ളൈദുബൈയും അന്ന് അവരുടെ റിയാദ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ 13 ന്, എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 17 വരെ നിര്‍ത്തിവച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. എയര്‍ലൈനുകള്‍ പലതവണ സസ്പെന്‍ഷന്‍ നീട്ടുകയും നവംബര്‍ 13 ന് ജിദ്ദക്ക് നവംബര്‍ 21 നും റിയാദ്, ദമാം എന്നിവക്ക് നവംബര്‍ 30 നും കട്ട്ഓഫ് നിശ്ചയിക്കുകയും ചെയ്തു.

Content Highlights:Air India and Air India Express have extended the suspension of flights to and from Jeddah until November 24 due to regional security conditions. Services to Riyadh and Dammam remain cancelled until November 30. Affected passengers can opt for complimentary rescheduling or a full ticket refund.