Home -national-malyalam ലക്ഷ്യം ആദ്യ IPL കിരീടം; പരസ് മാംബ്ര പഞ്ചാബിൽ

ലക്ഷ്യം ആദ്യ IPL കിരീടം; പരസ് മാംബ്ര പഞ്ചാബിൽ

4
0

Source :- REPORTER LIVE

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി അര്‍ഷ്ദീപ് സിങിനെ വിട്ടുകൊടുത്ത് ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയതിനു പിന്നാലെ പുതിയ നീക്കവുമായി പഞ്ചാബ് കിങ്‌സ്.

പുതിയ ബൗളിങ് കോച്ചായി പരസ് മാംബ്രയേയും ഫീല്‍ഡിങ് കോച്ചായി രാജീവ് കുമാറിനേയും പാഞ്ചാബ് നിയമിച്ചു. ഓസ്‌ട്രേലിയയുടെ ജെയിംസ് ഹോപ്‌സ്, ബ്രാഡ് ഹാഡിന്‍ എന്നിവര്‍ക്ക് പകരമാണ് മാംബ്രയും രാജീവും വന്നത്.

മുംബൈ ഇന്ത്യന്‍സില്‍ നിന്നു കഴിഞ്ഞ മാസമാണ് പരസ് മാംബ്ര സ്ഥാനമൊഴിഞ്ഞത്. 2015ല്‍ മുംബൈ ഇന്ത്യന്‍സില്‍ റിക്കി പോണ്ടിങിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് പരസ് മാംബ്ര. ഇരുവരും വീണ്ടും പഞ്ചാബ് ടീമില്‍ ഒന്നിക്കുക കൂടിയാണ്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായ കാലത്ത് 2021 മുതല്‍ 2024 ഇന്ത്യയുടെ ബൗളിങ് കോച്ചും 54കാരനായിരുന്നു.

Also Read:

15 ഓവർ ബാക്കിനിൽക്കെ സമനിലക്ക് കൈകൊടുത്തത് എന്തിന്?; ഗില്ലിനെതിരെ ശ്രീകാന്ത്

പഞ്ചാബ് കിങ്‌സ് ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ല. 2014, 2025 വര്‍ഷങ്ങളില്‍ അവര്‍ ഫൈനലിലെത്തിയെങ്കിലും കിരീടം അകന്നു. ഇത്തവണ മികവോടെ കന്നി കിരീടം സ്വന്തമാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.

content highlights: Punjab Kings (PBKS) have officially appointed former Indian cricket team bowling coach Paras Mhambrey as their new bowling coach ahead of IPL 2027, strengthening their backroom staff in pursuit of a maiden IPL trophy.

dot image

dot image