Home -national-malyalam ‘പാർട്ടി അനുമതി വാങ്ങിയിരുന്നോ? ആരെയൊക്കെ കണ്ടു ‘; പി ജയരാജന്റെ ദുബായ് യാത്രയിൽ ചോദ്യങ്ങളുമായി മനു...

‘പാർട്ടി അനുമതി വാങ്ങിയിരുന്നോ? ആരെയൊക്കെ കണ്ടു ‘; പി ജയരാജന്റെ ദുബായ് യാത്രയിൽ ചോദ്യങ്ങളുമായി മനു തോമസ്

4
0

Source :- REPORTER LIVE

തിരുവനന്തപുരം: ഇ പി ജയരാജനും പി ജയരാജനും തമ്മിലുള്ള പോര് കടുക്കുന്നതിനിടെ പി ജയരാജനെതിരെ മുന്‍ ഡിവൈഎഫ്‌ഐ മനു തോമസ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തമ്മിലുള്ള പരാതികളും അന്വേഷണ കമ്മീഷനും അതിന്റെ വഴിക്ക് നടക്കട്ടെയെന്നും എന്നാല്‍ അതിലൊരു നേതാവിനെ വെള്ള തേച്ച് സംരക്ഷിച്ചെടുക്കാന്‍ ആര്‍മിക്കാര്‍ ഇറങ്ങിയിരിക്കുകയാണെന്നും മനു തോമസ് വിമര്‍ശിച്ചു.

Also Read:

ഷാഫി ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവ്, UDF ഭരണത്തില്‍ വലിയ പങ്കുണ്ട്; പിന്തുണച്ച് സന്ദീപ് വാര്യർ

ദുബായില്‍ ബിസിനസ് ഗ്രൂപ്പുകള്‍ക്കിടയിലെ തര്‍ക്കം തീര്‍ക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗത്തെ ചുമതലപ്പെടുത്തിയിരുന്നോ? ഇതിന് പാര്‍ട്ടിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നുന്നോ ? പാര്‍ട്ടി അംഗം വിദേശ യാത്ര നടത്തണമെങ്കില്‍ ഘടകത്തില്‍ യാത്രയുടെ വിശദാംശങ്ങള്‍ എഴുതി നല്കി പാര്‍ട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ആരെ കാണുന്നു എവിടെ താമസിക്കുന്നു തുടങ്ങിയ വിശദാംശങ്ങള്‍ നല്‌കേണ്ടതുണ്ട്. അത് നല്‍കിയിരുന്നോ എന്നായിരുന്നു മനു തോമസിന്റെ ചോദ്യം.

നവംബര്‍ മാസത്തെ ഗള്‍ഫ് യാത്രയില്‍ ഒരു സാംസ്‌കാരിക പരിപാടി മാത്രമാണ് പാര്‍ട്ടിയോട് അനുമതി തേടിയിട്ടുള്ളത്, ബാക്കി ദിവസങ്ങള്‍ എവിടെ കഴിഞ്ഞു ആരെയൊക്കെ കണ്ടു വിശദാംശങ്ങള്‍ പാര്‍ട്ടിക്ക് നല്കിയിട്ടുണ്ടോ? പ്രവാസി സംഘാടകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അടുത്ത സംസ്ഥാനകമ്മറ്റിയില്‍ വിശദീകരണം ചോദിച്ച് നടപടി എടുക്കേണ്ട കുറ്റമാണ്. ബിസിനസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ത്തുകൊടുത്താല്‍ പണമിടപാട് കേസുകള്‍ സെറ്റില്‍ ചെയ്താല്‍, ചില രാഷ്ട്രീയക്കാര്‍ പ്രത്യുപകാരമായി വിയര്‍പ്പ് ഓഹരി മേടിക്കാറുണ്ട് അതാണ് ഇവിടെ നടന്നത് എന്ന് വ്യക്തമാവുകയാണെന്നും മനു തോമസ് ആരോപിച്ചു.

അങ്ങനെ ഉള്ള വിയര്‍പ്പ് ഓഹരി ഉടമകളുടെ മകള്‍ക്കോ മക്കള്‍ക്കോ ചിലപ്പോള്‍ ആ കമ്പനിയില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളിത്തം ലഭിക്കുന്നു. ഈ പ്രവാസി സംഘടനക്കാരനും അത്തരം ചില പ്രത്യുപകാരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും മനു തോമസ് ആരോപിച്ചു.

Content Highlights: Former DYFI leader Manu Thomas questions P Jayarajan’s Dubai visit and alleged business dealings amid the ongoing dispute within the CPIM

dot image

dot image