Source :- REPORTER LIVE
കൊച്ചി: ധനരാജ് വധക്കേസില്‍ വിധി പ്രസ്താവിച്ച കോടതിയെ അധിക്ഷേപിക്കുകയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കൊലവിളി നടത്തുകയും ചെയ്ത പയ്യന്നൂര്‍ മുന്‍ എം.എല്‍.എയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി ഐ മധുസൂദനനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പ് ജനപ്രതിനിധിയായിരുന്ന ഒരാള്‍ ഒരിക്കലും ഇത്തരത്തില്‍ കൊലവിളി പ്രസംഗം നടത്താന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
‘മുന്‍ പയ്യന്നൂര്‍ എംഎല്‍എ മധുസൂധനന്റെ പ്രസ്താവന ഞാന്‍ വായിച്ചു. വളരെ ഗൗരവത്തില്‍ ആഭ്യന്തരവകുപ്പ് ആ പ്രസ്താവനയെ നോക്കിക്കാണുകയാണ്. ജനപ്രതിനിധിയായിരുന്ന ഒരു വ്യക്തി ഒരിക്കലും ഒരു കൊലവിളി പ്രസംഗം നടത്താന്‍ പാടില്ലായിരുന്നു. പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗൗരവമായി വിഷയത്തെ പരിഗണിക്കും.
നാട്ടില്‍ നടക്കുന്ന എല്ലാ കൊലപാതകങ്ങളെയും ന്യായീകരിക്കുന്നത് ഒരിക്കലും ജനപ്രതിനിധിയായിരുന്ന ഒരു വ്യക്തിക്ക് ചേര്‍ന്നതല്ല. ഇത്തരം നടപടികള്‍ ഒരിക്കലും പൊലീസ് അംഗീകരിക്കില്ല, സര്‍ക്കാര്‍ അംഗീകരിക്കില്ല. പ്രസംഗത്തിന്റെ ഫുള്‍ ടെക്സ്റ്റ് എടുത്ത ശേഷം നിയമപരമായി എന്ത് ചെയ്യാന്‍ സാധിക്കും എന്നത് പരിശോധിക്കുകയാണ്.

ഇതൊന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് യോജിച്ച നടപടിയല്ല. നാട്ടില്‍ കലാപാഹ്വാനം നടത്തുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നതല്ല ഒരു രാഷ്ട്രീയനേതാക്കന്മാരുടെയും മുന്‍ എംഎല്‍എയുടെയും ചുമതല. നാട്ടില്‍ സമാധാനം നിലനിര്‍ത്താനും കൊലപാതകവും അക്രമവും ഒന്നും ഉണ്ടാകാതിരിക്കാനും നേതൃത്വം കൊടുക്കേണ്ടവരാണ് അവര്‍. അങ്ങനെയുള്ളവര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ല. അത് പിന്‍വലിക്കണം. സിപിഐഎം നേതൃത്വവും ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടണം,’ ആഭ്യന്തരമന്ത്രി പറഞ്ഞു.
Also Read:

കഴിഞ്ഞ ദിവസം, കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ചീമേനി സംഭവം അടക്കം ഓര്‍മിപ്പിച്ചുകൊണ്ടാണ് ടി ഐ മധുസൂധനന് കൊലവിളി പ്രസംഗം നടത്തിയത്. തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാന്‍ ജഡ്ജിക്ക് കഴിയില്ലെന്നായിരുന്നു കോടതി വിധിയോടുള്ള ടി ഐ മധുസൂദനന്റെ പ്രതികരണം.
ചീമേനിയില്‍ സിപിഐഎം പ്രവര്‍ത്തകരെ ചുട്ടുകൊന്ന പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതാണെന്ന് ചൂണ്ടിക്കാണിച്ച മധുസൂദനന് കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീര്‍ക്കുമെന്നും വെല്ലുവിളിച്ചു.
Also Read:

‘ധനരാജിന്റെ അയല്‍വാസിയായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ് കേസിലെ ഒന്നാം സാക്ഷി. അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയായത് ധനരാജ് കൊല്ലപ്പെട്ടതിന് ശേഷമാണ്. അദ്ദേഹം പറഞ്ഞതൊന്നും കോടതിക്ക് ബോധ്യമില്ല. അദ്ദേഹം സിപിഐഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഈ രാഷ്ട്രീയത്തിന്റെ മുഖ്യവക്താവാണ്. അതുകൊണ്ട് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. നിങ്ങള്‍ അംഗീകരിക്കണ്ട. ഈ കോടതികളും ഞങ്ങളെ പരിഹസിക്കുന്നവരും ആലോചിക്കേണ്ട കാര്യമുണ്ട്, അഞ്ചുപേരെ ചുട്ടുകൊന്നിട്ടുള്ള ചീമേനിയിലെ സംഭവത്തില്‍ ഒരു കോടതിയും ഒരാളെയും ശിക്ഷിച്ചിട്ടില്ല എന്ന കാര്യം. പക്ഷെ അവരാരും ഇന്ന് ജീവിനോടെയില്ല എന്ന കാര്യം ഈ ഭരണകൂടം ഓര്‍മിക്കുന്നത് നല്ലതാണ്. ഞങ്ങളാരും ഒരു അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തീര്‍ക്കും. അതിലൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ലെ’ന്നും ടി ഐ മധുസൂദനന് വെല്ലുവിളിച്ചു.
നേരത്തെ ആരോഗ്യമന്ത്രി കെ മുരളീധരനും മധുസൂധനന്റെ പ്രസംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Content Highlight:
![]()
![]()




