Home rss national malayalam പുതിയ വാർത്ത ഇന്ത്യയില്‍ പുറത്തിറക്കാത്ത കാര്‍ കൊച്ചിയിലെ റോഡില്‍; പിടിച്ചെടുത്ത് വാഹന വകുപ്പ്

ഇന്ത്യയില്‍ പുറത്തിറക്കാത്ത കാര്‍ കൊച്ചിയിലെ റോഡില്‍; പിടിച്ചെടുത്ത് വാഹന വകുപ്പ്

4
0

Source :- SIRAJLIVE NEWS

കൊച്ചി | ഇന്ത്യയില്‍ ഔദ്യോഗികമായി വിപണനം ആരംഭിച്ചിട്ടില്ലാത്ത കാര്‍ അനധികൃതമായി ഓടിച്ചതിന് നടപടി. വിന്‍ഫാസ്റ്റ് വി 6 കാറിന്റെ പുതിയ പതിപ്പ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. 2027 ജനുവരിയില്‍ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന വാഹനമാണ് മട്ടാഞ്ചേരി എസ് ആര്‍ ടി ഒ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.

മട്ടാഞ്ചേരി എസ് ആര്‍ ടി ഒ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ വി എ അസീമിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് തേവര കുണ്ടന്നൂര്‍ റോഡിലൂടെ ഓടിച്ചുവരികയായിരുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ ട്രേഡ് സര്‍ട്ടിഫിക്കറ്റോ ഇല്ലെന്ന് കണ്ടെത്തി.

കേരളത്തില്‍ നിരത്തിലിറക്കുന്നതിനുള്ള റോഡ് ടാക്‌സും അടച്ചിരുന്നില്ല. ടെസ്റ്റ് ഡ്രൈവിനായി എത്തിച്ച വാഹനമാണിതെന്നാണ് ഡ്രൈവറായ തൂത്തുക്കുടി സ്വദേശി രാഗേഷ് അധികൃതരോട് വിശദീകരിച്ചത്. എന്നാല്‍ ആവശ്യമായ രേഖകളും നിയമാനുസൃത അനുമതികളും ഇല്ലാത്തതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിയമാനുസൃത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആവശ്യമായ പിഴ ഈടാക്കി വാഹനം വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: The Kerala Motor Vehicles Department seized a new unlaunched VinFast V6 car in Kochi during a vehicle inspection on the Thevara-Kundannoor road. Set for an official Indian market launch in January 2027, the vehicle was driven without a registration certificate, trade certificate, or road tax payment. Mattancherry SRTO officials took the car into custody despite the driver claiming it was on a test drive, stating it will only be released after legal formalities and fine payments.