Home -national-malyalam വെണ്ടയ്ക്കാ വെള്ളം കുടിച്ചാൽ തടി കുറയുമോ? എപ്പോൾ കുടിക്കണം; എന്താണ് പഠനങ്ങൾ പറയുന്നത്?

വെണ്ടയ്ക്കാ വെള്ളം കുടിച്ചാൽ തടി കുറയുമോ? എപ്പോൾ കുടിക്കണം; എന്താണ് പഠനങ്ങൾ പറയുന്നത്?

4
0

Source :- REPORTER LIVE

ശരീരഭാരം കുറയ്ക്കാന്‍ പലതരം ഭക്ഷണങ്ങളും പാനീയങ്ങളും പരീക്ഷിക്കുന്നവരുണ്ട്. ഇത്തരത്തിലൊന്നാണ് വെണ്ടയ്ക്ക വെള്ളം കുടിക്കുന്ന രീതി. വെണ്ടയ്ക്ക കഷ്ണങ്ങളാക്കി വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഈ രീതി. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വെണ്ടയ്ക്കാ വെള്ളം സഹായിക്കുമെന്നാണ് പലരുടെയും അവകാശവാദം. എന്നാല്‍ ഇതിന് പിന്നിലെ ശാസ്ത്രീയ വസ്തുതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

kra water help with weight loss

പഠനറിപ്പോര്‍ട്ട് പറയുന്നത്?

2025-ല്‍ British Journal of Nutrition പ്രസിദ്ധീകരിച്ച ഒരു സിസ്റ്റമാറ്റിക് റിവ്യൂവും മെറ്റാ അനാലിസിസും വെണ്ടയ്ക്കയുടെ ആരോഗ്യഫലങ്ങള്‍ വിലയിരുത്തുന്നതായിരുന്നു. അലി ജഫാരി, ഹേലിയ മര്‍ദാനി എന്നിവരടക്കമുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 12 ഘട്ടങ്ങളിലായി 770 പേരുടെ വിവരങ്ങളാണ് പരിശോധിച്ചത്. വെണ്ടയ്ക്ക സപ്ലിമെന്റുകള്‍ ഉപയോഗിച്ച് നടത്തിയ ചില പഠനങ്ങളില്‍ ശരീരഭാരം, ബോഡി മാസ് ഇന്‍ഡക്‌സ് (BMI), കൊഴുപ്പിന്റെ അളവ് എന്നിവയില്‍ കുറവുണ്ടായതായി കണ്ടെത്തി. എന്നാല്‍ ഈ ഫലങ്ങള്‍ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നവര്‍ക്കും അതേ രീതിയില്‍ ലഭിക്കുമെന്ന് പറയാനാവില്ല. പഠനങ്ങളില്‍ ഉപയോഗിച്ചത് വെണ്ടയ്ക്കയുടെ വിവിധ സപ്ലിമെന്റുകളാണ്. വീട്ടില്‍ തയ്യാറാക്കുന്ന വെണ്ടയ്ക്കാ വെള്ളമായിരുന്നില്ല. മാത്രമല്ല ചില അവസരങ്ങളില്‍ ശാസ്ത്രീയ തെളിവുകളുടെ നിലവാരം കുറവാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

Also Read:

ഒന്നല്ല ഒരുപാടുണ്ടേ;നിരവധി ഗുണങ്ങൾ അടങ്ങിയ സീതപ്പഴം വെറുമൊരു പഴമല്ല;ദഹനം മുതൽ ഹൃദയാരോഗ്യം വരെ;അറിയാം ഗുണങ്ങൾ
kra water help with weight loss

ഡോക്ടര്‍മാര്‍ പറയുന്നതെന്ത്?

Medical News Today പ്രസിദ്ധീകരിച്ച ആരോഗ്യലേഖനം, ഡയറ്റീഷ്യനും ന്യൂട്രീഷന്‍ വിദഗ്ധയുമായ ജെര്‍ലിന്‍ ജോണ്‍സ് മെഡിക്കല്‍ റിവ്യൂ ചെയ്തതായിരുന്നു. വെണ്ടയ്ക്കാ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ പരിമിതമാണെന്നും വെണ്ടയ്ക്കയിലെ പോഷകങ്ങള്‍ എത്രത്തോളം വെള്ളത്തിലേക്ക് കലരുന്നു എന്നത് വ്യക്തമല്ലെന്നും ഈ ലേഖനത്തില്‍ പറയുന്നുണ്ട്. അതേസമയം യു.ടി. എം.ഡി. ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷ്യനായ റേച്ചല്‍ മര്‍ഫിയും വെണ്ടയ്ക്കാ വെള്ളം തടി കുറയ്ക്കുമെന്ന അവകാശവാദത്തിന് മതിയായ ശാസ്ത്രീയ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. വെണ്ടയ്ക്ക മുഴുവനായി കഴിക്കുമ്പോള്‍ ലഭിക്കുന്ന ലയിക്കാത്ത നാരുകള്‍ വെള്ളം മാത്രം കുടിക്കുന്നതിലൂടെ നഷ്ടപ്പെടാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വെണ്ടയ്ക്കാ വെള്ളം എങ്ങനെ തയ്യാറാക്കാം?

വെണ്ടയ്ക്ക നന്നായി കഴുകി നീളത്തിലോ വട്ടത്തിലോ മുറിച്ചെടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് രാത്രി മുഴുവന്‍ കുതിര്‍ക്കാന്‍ വയ്ക്കാം. രാവിലെ വെണ്ടയ്ക്ക കഷ്ണങ്ങള്‍ നീക്കംചെയ്ത ശേഷം വെള്ളം കുടിക്കാം. വെണ്ടയ്ക്കയിലെ ചില ലയിക്കുന്ന ഘടകങ്ങള്‍ വെള്ളത്തിലേക്ക് കലരുന്നതിനാലാണ് ഇതിന് വഴുവഴുപ്പുള്ള സ്വഭാവം ലഭിക്കുന്നത്. എന്നാല്‍ വെണ്ടയ്ക്കയിലെ പോഷകഘടകങ്ങള്‍ എത്രത്തോളം വെള്ളത്തിലേക്ക് എത്തുന്നുവെന്ന കാര്യത്തില്‍ വ്യക്തമായ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമല്ല. അതിനാല്‍ വെണ്ടയ്ക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്ന എല്ലാ ഗുണങ്ങളും ഈ വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുമെന്ന് കരുതാനാകില്ല.

kra water help with weight loss

Also Read:

മദ്യപാനം പെട്ടെന്ന് നിർത്തിയാലും പ്രശ്‌നമോ?; എന്താണ് ആൽക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോം

തടി കുറയ്ക്കാന്‍ സഹായിക്കുമോ?

വെണ്ടയ്ക്കയില്‍ ഭക്ഷ്യനാരുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയര്‍ നിറഞ്ഞതായി തോന്നാനും വിശപ്പ് നിയന്ത്രിക്കാനും സഹായിച്ചേക്കാം. മധുരപാനീയങ്ങള്‍ക്ക് പകരം വെള്ളം കുടിക്കുന്നതും ശരീരത്തിലേക്ക് എത്തുന്ന അധിക കലോറി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ വെണ്ടയ്ക്ക കുതിര്‍ത്ത് ലഭിക്കുന്ന വെള്ളം കുടിക്കുന്നതിലൂടെ മാത്രം ശരീരഭാരം കുറയുമെന്ന് തെളിയിക്കുന്ന ശക്തമായ പഠനങ്ങള്‍ നിലവിലില്ല. ശരീരഭാരം കുറയുന്നതിന് ആകെ ഭക്ഷണക്രമം, കലോറി ഉപഭോഗം, ശാരീരിക പ്രവര്‍ത്തനം, ഉറക്കം എന്നിവയെല്ലാം പ്രധാനമാണ്.

വെണ്ടയ്ക്ക മുഴുവനായി കഴിക്കുന്നതാണോ നല്ലത്?

വെണ്ടയ്ക്കയിലെ നാരുകളും മറ്റ് പോഷകങ്ങളും ലഭിക്കാന്‍ വെണ്ടയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് കൂടുതല്‍ പ്രയോജനകരം. തോരന്‍, മെഴുക്കുപുരട്ടി, വേവിച്ച വെണ്ടയ്ക്ക തുടങ്ങിയ രീതികളില്‍ ഇത് കഴിക്കാം. സമീകൃത ഭക്ഷണക്രമത്തോടൊപ്പം പച്ചക്കറികള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ആവശ്യത്തിന് വെള്ളം, സ്ഥിരമായ വ്യായാമം എന്നിവയ്ക്കും പ്രാധാന്യം നല്‍കണം.

Also Read:

ഈ 6 പച്ചക്കറികള്‍ കഴുകുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് എല്ലാവര്‍ക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ചിലരില്‍ വയറുവീക്കം, ഗ്യാസ് തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകാം. പ്രമേഹത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍, രക്തം കട്ടപിടിക്കുന്നത് തടയാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, വൃക്കയില്‍ കല്ലുണ്ടാകാനുള്ള പ്രവണതയുള്ളവര്‍ എന്നിവര്‍ പതിവായി ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഒരിക്കലും മെഡിക്കല്‍ ഉപദേശത്തിന് പകരമാകില്ല. ഭക്ഷണകാര്യങ്ങളില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ സേവനം തേടേണ്ടതാണ്)

Content Highlights :Is the claim that drinking okra water on an empty stomach helps with weight loss true? How does the fiber found in okra benefit the body? Let’s explore the scientific perspective.

dot image

dot image