Home rss national malayalam പുതിയ വാർത്ത RSS അടക്കം സംഘ്പരിവാർ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണം; കേന്ദ്ര മന്ത്രി അമിത്ഷാക്ക് കത്തയച്ച് മുൻ...

RSS അടക്കം സംഘ്പരിവാർ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണം; കേന്ദ്ര മന്ത്രി അമിത്ഷാക്ക് കത്തയച്ച് മുൻ RSS പ്രചാരകൻ

6
0

Source :- SIRAJLIVE NEWS

മംഗളൂരു | സംഘ്പരിവാർ സംഘടനകളായ ആർ എസ് എസ്, വി എച്ച് പി (Vishva Hindu Parishad), ബജ്റംഗ് ദൾ എന്നിവയെ ഭീകര സംഘടനകളായി (Terrorist Organisations) പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെക്കും കത്തയച്ച് മുതിർന്ന ആർ എസ് എസ് (Rashtriya Swayamsevak Sangh) പ്രചാരകനായിരുന്ന യശ്വന്ത് സഹദേവ് ഷിൻഡെ. 2000-കളുടെ തുടക്കത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ ആർ എസ് എസ് മേധാവി മോഹൻ ഭഗവത്, മുതിർന്ന നേതാവ് ഇന്ദ്രേഷ് കുമാർ, വി എച്ച് പി ജനറൽ സെക്രട്ടറി മിലിന്ദ് പരന്ദേ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

1990 മുതൽ ആർ എസ് എസിന്റെ മുഴുവൻ സമയ പ്രവർത്തകനായിരുന്ന ഷിൻഡെ, ബോംബ് നിർമ്മാണത്തിലും പരിശീലനത്തിലും പങ്കാളിയാകാൻ ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചാണ് സംഘടന വിട്ടത്. 2022 ഓഗസ്റ്റിൽ മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള പ്രത്യേക സി ബി ഐ (Central Bureau of Investigation) കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, രാജ്യത്തുടനീളം ബോംബ് സ്ഫോടനങ്ങൾ നടത്താൻ ആർ എസ് എസ്, വി എച്ച് പി നേതാക്കൾ ഗൂഢാലോചന നടത്തിയ യോഗങ്ങളിൽ താൻ പങ്കെടുത്തതായി ഷിൻഡെ വെളിപ്പെടുത്തിയിരുന്നു. മിലിന്ദ് പരന്ദേയുടെ മേൽനോട്ടത്തിൽ 2003-ൽ താനുൾപ്പെടെ ഇരുപതോളം പേർക്ക് ബോംബ് നിർമ്മാണ പരിശീലനം ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

2006 ഏപ്രിലിൽ നന്ദേഡിൽ ലക്ഷ്മൺ രാജ്കോണ്ട്വാർ എന്നയാളുടെ വീട്ടിനുണ്ടായ സ്ഫോടന കേസിന്റെ വിചാരണ വേളയിലാണ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്. പ്രസ്തുത സ്ഫോടനത്തിൽ ലക്ഷ്മണിന്റെ മകൻ നരേഷും വി എച്ച് പി പ്രവർത്തകനായ ഹിമാൻഷു പാൻസെയും കൊല്ലപ്പെട്ടിരുന്നു. പള്ളി ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് കേസ് പരിഗണിച്ച വിചാരണ കോടതി ഷിൻഡെയുടെ അപേക്ഷ തള്ളുകയും 2025 ജനുവരിയിൽ കേസിലെ എല്ലാ പ്രതികളെയും വെറുതെ വിടുകയുമായിരന്നു.

ജൽന, പൂർണ, പർഭാനി എന്നിവിടങ്ങളിലെ പള്ളികളിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നിൽ തങ്ങളോടൊപ്പം പരിശീലനം ലഭിച്ചവരാണെന്നും ഷിൻഡെ ആരോപിച്ചിരുന്നു. കൂടാതെ അജ്മീർ ശരീഫ് ദർഗ സ്ഫോടനം, മാലേഗാവ് സ്ഫോടനം, കർഗിൽ യുദ്ധം, ഗുജറാത്ത് കലാപം, പുൽവാമാ ആക്രമണം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ സംഭവങ്ങളിലും ഷിൻഡെ തന്റെ കത്തിൽ വിവിധ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

Content Highlights

Former RSS worker Yashwant Shinde wrote to Home Minister Amit Shah demanding RSS, VHP, and Bajrang Dal be declared terrorist organisations. He alleged leadership involvement in past bomb blasts.