Home rss national malayalam പുതിയ വാർത്ത അഖിലേന്ത്യാ മെഡിക്കൽ കൗൺസിലിംഗ് ഒന്നാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

അഖിലേന്ത്യാ മെഡിക്കൽ കൗൺസിലിംഗ് ഒന്നാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

5
0

Source :- SIRAJLIVE NEWS

2026ലെ അഖിലേന്ത്യാ മെഡിക്കൽ കൗൺസലിംഗിന്റെ ഒന്നാം റൗണ്ട് അലോട്ട്‌മെന്റ്ഫലം മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി https://mcc.nic.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

സീറ്റ് ലഭിച്ച വിദ്യാർഥികൾ “ഫ്രീസ്’, “ഫ്ലോട്ട്’ ഓപ്ഷനുകളിൽ ഒന്ന് ഈ മാസം 31ന് മുമ്പ് തിരഞ്ഞെടുക്കണം.
ഫ്രീസ്: അലോട്ട് ചെയ്ത കോളജിൽ തൃപ്തരായവർക്ക്. പോർട്ടലിൽ ഓപ്ഷൻ നൽകിയ ശേഷം നിശ്ചിത തീയതിക്കുള്ളിൽ നേരിട്ട് കോളജിൽ ഹാജരായി പ്രവേശനം പൂർത്തിയാക്കണം.

ഫ്ലോട്ട്: ഉയർന്ന ചോയ്‌സുകൾ പ്രതീക്ഷിക്കുന്നവർക്ക്. പോർട്ടലിൽ ഫ്ലോട്ട് നൽകി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്താൽ മതി. കോളജിൽ നേരിട്ട് പോകേണ്ടതില്ല. അടുത്ത റൗണ്ടിൽ സ്വയം പരിഗണിക്കപ്പെടും.
സീറ്റ് ലഭിക്കാത്തവർ അടുത്ത റൗണ്ടിനായി കാത്തിരിക്കണം. അടുത്ത റൗണ്ടിന്റെ ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കും.

കട്ട്-ഓഫ് റാങ്കുകൾ

ജനറൽ വിഭാഗത്തിൽ എം ബി ബി എസ്സിന് അവസാന റാങ്ക് 22,342 ഉം ബി ഡി എസ്സിന് 41,017 ഉം ആണ്.
ഏതെങ്കിലും എയിംസിൽ ജനറൽ സീറ്റ് ലഭിച്ച അവസാന റാങ്ക് 3,810 ആണ്. വിവിധ വിഭാഗങ്ങളിലായി 29,946 പേർക്ക് ഒന്നാം റൗണ്ടിൽ അലോട്ട്‌മെന്റ് ലഭിച്ചു.

പ്രധാന നിർദേശം

അഖിലേന്ത്യാ ക്വാട്ടയിൽ സീറ്റ് ലഭിച്ച ശേഷം സംസ്ഥാന കൗൺസലിംഗിലും സീറ്റ് ലഭിക്കുന്നവർക്ക് അഖിലേന്ത്യാ സീറ്റ് ഒഴിയാം. ഫ്രീസ് ചെയ്തവർ കോളജിൽ നേരിട്ടും ഫ്ലോട്ട് ചെയ്തവർ ഓൺലൈനായും സീറ്റ് റസിഗ്‌നേഷൻ നൽകണം.

ഏറ്റവും ജനപ്രിയ കോളജുകൾ

  • ആദ്യ റാങ്കുകാർ ഇത്തവണയും ഡൽഹി എയിംസ് ആണ് തിരഞ്ഞെടുത്തത്.
  • ജിപ്മെർ പുതുച്ചേരി, മൗലാന ആസാദ് ഡൽഹി, വി എം എം സി ആൻഡ് സഫ്ദർജംഗ് ഡൽഹി എന്നിവയാണ് അതിനുശേഷം ഉയർന്ന റാങ്കുകാർ തിരഞ്ഞെടുത്ത കോളജുകൾ.
  • തിരുവനന്തപുരം മെഡിക്കൽ കോളജിനാണ് ഉയർന്ന റാങ്കുകാർ കേരളത്തിൽ മുൻഗണന നൽകിയത്.

Content Highlights: The Medical Counselling Committee published the NEET UG 2026 Round 1 seat allotment result on its official portal. Candidates allotted seats must choose between Freeze and Float options before the deadline. Over 29,000 candidates received allotments with AIIMS Delhi remaining the top choice.