Home rss national malayalam പുതിയ വാർത്ത അനുമതിയില്ലാതെ ക്യാംപ് വിട്ടു;ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍

അനുമതിയില്ലാതെ ക്യാംപ് വിട്ടു;ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍

4
0

Source :- SIRAJLIVE NEWS

ലിസ്ബന്‍ |  പരിശീലകന്‍ ജോര്‍ജ് ജീസസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നു ദേശീയ ക്യാംപ് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന്റേതാണ് നടപടി. അനുവാദമില്ലാതെ ക്യാംപ് വിട്ടതിനാണ് അച്ചടക്ക നടപടിയെന്നു ഫെഡറേഷന്‍ വ്യക്തമാക്കി.നിലവില്‍ താത്കാലിക അച്ചടക്ക നടപടിയാണ് താരത്തിനെതിരെ എടുത്തിരിക്കുന്നത്.

സസ്പെന്‍ഷന്‍ കാലാവധി സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. നടപടി വേണമെന്ന തീരുമാനത്തില്‍ ഫെഡറേഷന്റെ അച്ചടക്ക കൗണ്‍സില്‍ എത്തുകയും തുടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ അനുസരിച്ച് ക്രിസ്റ്റ്യാനോയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ നോട്ടീസ് നല്‍കും. അതിനു ശേഷം തീരുമാനമെടുക്കും. ക്രിസ്റ്റ്യാനോ തന്റെ ഭാഗം വിശദമാക്കുകയും വീഴ്ചകള്‍ ഏറ്റുപറയുകയും ചെയ്താല്‍ തെളിവെടുപ്പുകള്‍ ഇല്ലാതെ തന്നെ ശിക്ഷാ കാലാവധി പകുതിയായി കുറയും.
ഡെന്‍മാര്‍ക്കിനെതിരെ പോര്‍ച്ചുഗല്‍ 4-2നു ജയിച്ച മത്സരത്തില്‍ പകരക്കാരനാക്കിയതില്‍ പ്രതിഷേധിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ക്യാംപ് വിട്ടത്

Content Highlights: Portugal captain Cristiano Ronaldo faces temporary suspension from the Portuguese Football Federation after leaving national camp without permission. The disciplinary action follows a dispute with head coach Jorge Jesus over substitution in a 4-2 win against Denmark. Ronaldo will be issued a notice.