Source :- DESHABHIMANI NEWS
ഭുവനേശ്വർ
അഖിലേന്ത്യാ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ് നാളെമുതൽ ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കിറ്റ് ആൻഡ് കിസ് അത്ലറ്റിക്സ് സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞവർഷത്തിൽനിന്ന് വ്യത്യസ്തമായി പുരുഷ–-വനിതാ മത്സരങ്ങൾ ഒരുമിച്ചാണ് നടക്കുന്നത്. കഴിഞ്ഞവർഷം പുരുഷ ചാമ്പ്യൻഷിപ് ചെന്നൈയിൽ നടന്നപ്പോൾ വനിതാ ചാമ്പ്യൻഷിപ് ഭുവനേശ്വറിലായിരുന്നു.
കേരളത്തിൽനിന്നുള്ള സർവകലാശാലകളിൽ എറ്റവും വലിയ സംഘം കലിക്കറ്റിനാണ്. 37 ആൺകുട്ടികളും 27 പെൺകുട്ടികളും അടക്കം 64 പേർ. കഴിഞ്ഞവർഷം പുരുഷവിഭാഗത്തിൽ ഒന്നാംസ്ഥാനവും വനിതാവിഭാഗത്തിൽ മൂന്നാംസ്ഥാനവും കലിക്കറ്റിനായിരുന്നു. പുരുഷവിഭാഗത്തിൽ 12 വർഷങ്ങൾക്കുശേഷമായിരുന്നു കലിക്കറ്റിന്റെ കിരീടനേട്ടം. ഇത്തവണയും ചാമ്പ്യൻപട്ടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. വനിതാവിഭാഗത്തിലും ടീമിന് ശക്തമായ നിരയുണ്ട്.
കോട്ടയം എംജി സർവകലാശാലയ്ക്ക് 27 ആൺകുട്ടികളും 30 പെൺകുട്ടികളും അടക്കം 57 പേരുണ്ട്. വനിതാവിഭാഗത്തിൽ ശക്തമായ നിരയാണ് എംജിക്കുള്ളത്. കഴിഞ്ഞവർഷം വനിതകളിൽ നാലാമതായിരുന്നു. കേരള സർവകലാശാലയും ശക്തമായ നിരയെയാണ് അണിനിരത്തുന്നത്–- 31 പേർ. കണ്ണൂർ സർവകലാശാലയിൽനിന്ന് ഏഴ് ആൺകുട്ടികളും ആറ് പെൺകുട്ടികളും അടക്കം 13 പേർ മത്സരിക്കുന്നു. മീറ്റ് 30ന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ