Home rss business malayalam അമേരിക്കയുമായി ചർച്ചയ്ക്ക് ഏഴ് നിബന്ധനകളുമായി ഇറാൻ

അമേരിക്കയുമായി ചർച്ചയ്ക്ക് ഏഴ് നിബന്ധനകളുമായി ഇറാൻ

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

അമേരിക്കയുമായി ചർച്ച പുനരാരംഭിക്കാൻ ഏഴ് നിബന്ധനകൾ ഖത്തർ വഴി വാഷിങ്ടണെ അറിയിച്ചതായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സൻ റെസായി. നിബന്ധനകളിൽ മൂന്ന് ആവശ്യങ്ങൾ മാത്രമാണ് ഇറാൻ പരസ്യപ്പെടുത്തിയിരിക്കുന്നത്. എല്ലാ മുന്നണികളിലെയും യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകുക, അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുക എന്നിവയാണ് അവ.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ‘നിർണായക യുദ്ധത്തിന്’ തയ്യാറാണെന്നും റെസായി മുന്നറിയിപ്പ് നൽകി. ഖത്തറും പാകിസ്താനും ഇടനിലക്കാരായി അമേരിക്ക–ഇറാൻ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇറാന്റെ പുതിയ നിലപാട്.

അമേരിക്ക വീണ്ടും ആക്രമിച്ചാൽ ഗൾഫ്, ഒമാൻ ഉൾക്കടൽ, അറബിക്കടൽ മേഖലകളിലെ അമേരിക്കൻ സൈനിക സാന്നിധ്യവും വാണിജ്യ താൽപര്യങ്ങളും ലക്ഷ്യമാക്കുമെന്ന് റെസായി മുന്നറിയിപ്പ് നൽകി. അതേസമയം, എൻ.പി.ടി.യിൽനിന്ന് പിന്മാറാൻ ഇറാൻ തീരുമാനിച്ചിട്ടില്ലെന്നും ആണവനയത്തിൽ നിലവിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെസായി ഉന്നയിച്ച സൈനിക അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.