Home LATEST NEWS malyalam പുതിയ വാർത്ത ‘അമ്മ’ യിൽ പൊട്ടിത്തെറി; ഭരണസമിതി രാജി വച്ചു

‘അമ്മ’ യിൽ പൊട്ടിത്തെറി; ഭരണസമിതി രാജി വച്ചു

4
0

Source :- SIRAJLIVE NEWS

കൊച്ചി| അമ്മ ഭരണസമിതി രാജിവെച്ചു. ഭരണസമിതിയിലെ 17 പേരും രാജിവയ്ക്കുകയായിരുന്നു. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. വാര്‍ഷിക റിപ്പോര്‍ട്ടിനെ ചൊല്ലി അംഗങ്ങള്‍ തമ്മിലടിച്ചു.

നിലവിലെ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്.ഇതോടെ വാർഷിക റിപ്പോർട്ട് പാസാക്കാനായില്ല. പിന്നാലെ വേദിയിൽ കയറിയ ശ്വേതാ മേനോൻ രാജി പ്രഖ്യാപിക്കുകയും, സംഘടനാ വിഷയങ്ങളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

റിപ്പോർട്ട് പാസാക്കാൻ വിസമ്മതിച്ചവരിൽ സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കര്‍ എന്നിവർ ഉൾപ്പെടുന്നു. സംഘടനയുടെ പേര് പൊതുജനങ്ങൾക്കുമുമ്പിൽ ചീഞ്ഞളിഞ്ഞുവെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ഒരു വിഭാഗം ആവശ്യമുയര്‍ത്തി. ‘അമ്മ’ മുന്‍ ഭാരവാഹി കൂടിയായ നടന്‍ മോഹന്‍ലാല്‍ വേദിയില്‍ വികാരഭരിതനായി സംസാരിച്ചു.

Content Highlights:
The entire 17-member executive committee of the Malayalam actors association AMMA has resigned. The decision followed intense disputes among members over the annual report at the general body meeting. Outgoing president Shwetha Menon announced her resignation on stage after a section demanded dissolution.