Home LATEST NEWS malyalam പുതിയ വാർത്ത അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ്: പാര്‍ലിമെന്റിന് മുമ്പിലെ പ്രതിഷേധത്തില്‍ പപ്പു യാദവ് എം പിക്ക് കോടതി...

അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ്: പാര്‍ലിമെന്റിന് മുമ്പിലെ പ്രതിഷേധത്തില്‍ പപ്പു യാദവ് എം പിക്ക് കോടതി നോട്ടീസ്

3
0

Source :- SIRAJLIVE NEWS

ലക്‌നൗ | അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളില്‍ അഴിമതി നടത്തിയതിനെതിരെ പാര്‍ലിമെന്റിനു മുമ്പില്‍ കാഷായ വസ്ത്രം ധരിച്ച് പ്രതിഷേധിച്ച പപ്പു യാദവ് എം പിക്ക് കോടതി നോട്ടീസ്. പ്രയാഗ്രാജിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ആഗസ്റ്റ് 11-ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് സ്വതന്ത്ര എം പിയായ പപ്പു യാദവിന് നോട്ടീസ് അയച്ചത്.

പാര്‍ലിമെന്റ് മന്ദിരത്തിന് പുറത്ത് പപ്പു യാദവ് നടത്തിയ വിവാദ പ്രതിഷേധവുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്നാണ് നടപടി. 2026 ജൂലൈ 31-നായിരുന്നു സംഭവം. രാമക്ഷേത്ര സംഭാവനകളിലെ ക്രമക്കേടുകള്‍ക്കെതിരെ സാധുവിന്റെ വേഷം ധരിച്ച്, സംഭാവന പെട്ടിയുടെ മാതൃകയുമായി പപ്പു യാദവ്
പാര്‍ലമെന്റ് മന്ദിരത്തിലെ ‘മകര്‍ ദ്വാറി’ല്‍ ഒരു നാടകം അവതരിപ്പിച്ചിരുന്നു. ഇത് ഹിന്ദു മതവികാരങ്ങളെ പരിഹസിക്കുന്നതും പൂജാരിമാരെ അവഹേളിക്കുന്നതും വിശ്വാസത്തെ നിസ്സാരവത്ക്കരിക്കുന്നതുമാണെന്ന് ആരോപിച്ച് ബി ജെ പി നേതാവും അഭിഭാഷകനുമായ ഒരാള്‍ ക്രിമിനല്‍ പരാതി നല്‍കുകയായിരുന്നു. ബി ജെ പി ലോക്സഭാ എം പിയായ സഞ്ജയ് ജയ്സ്വാള്‍, യാദവിനെതിരെ അവകാശ ലംഘനത്തിനും കോടതിയലക്ഷ്യത്തിനും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് ഔദ്യോഗിക പരാതിയും നല്‍കിയിട്ടുണ്ട്.

എന്നാല്‍, മാന്യമായ ഒരു പൊതു പ്രതിഷേധ രീതിയാണ് താന്‍ നടത്തിയതെന്നാണ് യാദവിന്റെ പ്രതികരണം. തനിക്കെതിരായ നടപടികളെ ഭയപ്പെടുന്നില്ലെന്നും, തന്റെ ഭാഗം വിശദീകരിക്കുന്നതിനായി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പപ്പു യാദവ് വ്യക്തമാക്കി.

Content Highlights:
Court issues notice to MP Pappu Yadav regarding a protest held in front of Parliament over the Ayodhya temple donation fraud case. The legal action follows demonstrations organized regarding alleged financial irregularities. Further proceedings in the matter are awaited.