Home rss national malayalam പുതിയ വാർത്ത അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

5
0

Source :- SIRAJLIVE NEWS

ബര്‍പേട്ട | അസമിലെ ബര്‍പേട്ട ജില്ലയിലെ ഹൗളിയില്‍ ദേശീയപാത 27-ല്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ 14 പേരെ ബര്‍പേട്ട മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി പൂര്‍ത്തിയായി മടങ്ങുകയായിരുന്ന ബി എസ് എഫ് ജവാന്മാരുമായി പോവുകയായിരുന്ന ബസ്, ഒരു ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു

ധുബ്രിയിലേക്ക് പോവുകയായിരുന്ന ബസ് ദേശീയപാത 27-ല്‍ ഹൗളിക്ക് സമീപത്ത് വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഒരാള്‍ ഐ സി യുവില്‍ ചികിത്സയിലാണ്. ബസ് ഡ്രൈവറായ ഗോള്‍പാറ ജില്ലയിലെ ഷിംലിതോള ഗറോമാരി സ്വദേശി 42 കാരനായ സാംസുല്‍ ഹോക്കെയാണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ഹൗളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Content Highlights: A BSF bus returning from election duty collided with a lorry on National Highway 27 in Howly, Assam, injuring 32 jawans and killing the driver. 14 seriously injured personnel were admitted to Barpeta Medical College, with one in ICU. Howly police have initiated an investigation.