Home rss national malayalam പുതിയ വാർത്ത ആറന്മുള ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍

ആറന്മുള ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍

4
0

Source :- SIRAJLIVE NEWS

ആറന്മുള  | ഉതൃട്ടാതി ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും ഭക്തിയുടെയും കാലാതീതമായ പാരമ്പര്യത്തിന്റെയും പ്രതീകമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍. ആറന്മുള സത്രക്കടവില്‍ ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത് കേരളത്തെയാണ്. ഏകദേശം 1,800 വര്‍ഷം പഴക്കമുള്ള പുരാതനമായ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പേരിലാണ് നാട് അറിയപ്പെടുന്നത്. ഭൗമസൂചികാ പദവി ലഭിച്ച പ്രശസ്തമായ ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത് ഇവിടെയാണ്. നമ്മുടെ പരമ്പരാഗത കലകളെയും കരകൗശല വിദ്യകളെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

മനോഹരമായി അലങ്കരിച്ച പള്ളിയോടങ്ങളാണ് പമ്പാനദിയില്‍ വള്ളംകളിയില്‍ പങ്കെടുക്കുന്നത്. നൂറിലധികം തുഴച്ചിലുകാര്‍ ഒരേ താളത്തില്‍ തുഴയുന്ന ഈ പരമ്പരാഗത ചുണ്ടന്‍ വള്ളങ്ങള്‍ കായികക്ഷമതയുടെയും കരകൗശല മികവിന്റെയും ഉദാഹരണമാണ്. നൂറ്റാണ്ടുകളായി ആറന്മുള വള്ളംകളി ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകളെ ആകര്‍ഷിക്കുന്നു. സാംസ്‌കാരിക, വിനോദസഞ്ചാര ഭൂപടത്തില്‍ ആറന്മുളയ്ക്ക് ശ്രദ്ധേയമായ ഒരു സ്ഥാനം നല്‍കാന്‍ ഇതിന് കഴിഞ്ഞു. ഈ പാരമ്പര്യങ്ങള്‍ വരുംതലമുറയ്ക്കായി നാം കാത്തുസൂക്ഷിക്കണം

നമ്മുടെ പാരമ്പര്യങ്ങള്‍ക്ക് ആളുകളെ ഒന്നിപ്പിക്കാനും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും അസാധാരണമായ കഴിവുണ്ടെന്ന് ഉത്സവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ പലപ്പോഴും ഇതില്‍ പങ്കെടുക്കാന്‍ മാത്രം നാട്ടിലേക്ക് എത്തുന്നു.
പാരമ്പര്യവും ആധുനികതയും പരസ്പരവിരുദ്ധമായ ശക്തികളല്ല. അവയ്ക്ക് ഒരുമിച്ച് നിലകൊള്ളാന്‍ കഴിയും. ഇന്ത്യ അതിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നു. . ഭൂമിശാസ്ത്രം, ഭാഷ തുടങ്ങിയവയില്‍ വ്യത്യാസമുണ്ടെങ്കിലും നമ്മുടെ സംസ്‌കാരം എപ്പോഴും നമ്മെ ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കിയ ബില്‍ രാജ്യസഭയില്‍ പാസാക്കിയ സെഷനില്‍ അധ്യക്ഷന്‍ ആകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ഉപരാഷ്ട്രപതി പങ്കുവെച്ചു.

Content Highlights: Vice President CP Radhakrishnan inaugurated the historic Aranmula Uthrattathi boat race at Sathrakkadavu on the banks of the Pamba river. He praised the event as a symbol of Kerala rich cultural heritage, sportsmanship, and ancient traditions. He also emphasized the importance of preserving traditional arts and crafts like the famous Aranmula Kannadi