Home rss business malayalam ‘ആവശ്യമില്ലാത്ത ആൻജിയോപ്ലാസ്റ്റി ഒഴിവാക്കണം’ പരാമർശം; വി ഡി സതീശനെതിരെ ഡോ. സൗമ്യ സരിൻ

‘ആവശ്യമില്ലാത്ത ആൻജിയോപ്ലാസ്റ്റി ഒഴിവാക്കണം’ പരാമർശം; വി ഡി സതീശനെതിരെ ഡോ. സൗമ്യ സരിൻ

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ആവശ്യമില്ലാത്ത രോഗികൾക്ക് പോലും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ഡോ. സൗമ്യ സരിൻ. സ്വന്തം കുടുംബത്തിലെ വ്യക്തികൾക്ക് ഉണ്ടായ ചികിത്സാനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൗമ്യ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

ആൻജിയോപ്ലാസ്റ്റി നടത്തുന്നതിന് മുമ്പ് കൂടുതൽ ഡോക്ടർമാരുടെ അഭിപ്രായം തേടുന്നത് ചില സാഹചര്യങ്ങളിൽ ചികിത്സ വൈകാൻ കാരണമാകുമെന്നും ഇത് രോഗിയുടെ ജീവന് തന്നെ അപകടമുണ്ടാക്കുമെന്നും സൗമ്യ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലായിരുന്നു പ്രതികരണം.

ഡോക്ടർമാരിൽ ചെറിയൊരു വിഭാഗം കമ്മീഷൻ വാങ്ങുന്നുണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്നും എന്നാൽ എല്ലാ ഡോക്ടർമാരെയും അത്തരക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സൗമ്യ വ്യക്തമാക്കി. സമയം പോലും നോക്കാതെ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തി നിരവധി രോഗികളുടെ ജീവൻ രക്ഷിക്കുന്ന ഡോക്ടർമാരെ പൊതുവായി ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇത്തരം പരാമർശങ്ങൾക്ക് കയ്യടി ലഭിച്ചേക്കാം. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത്തരം പ്രസ്താവനകൾ രോഗികളുടെ ചികിത്സ വൈകുന്നതിനും അതുവഴി ജീവൻ നഷ്ടപ്പെടുന്നതിനും കാരണമായേക്കാമെന്നും ഡോ. സൗമ്യ സരിൻ മുന്നറിയിപ്പ് നൽകി.

സിപിഎം നേതാവ് ഡോ. പി. സരിന്റെ ഭാര്യയാണ് ഡോ. സൗമ്യ സരിൻ. നിലവിൽ യുഎഇയിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അവർ.