Home rss national malayalam പുതിയ വാർത്ത ഇടമലക്കുടിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വീണ്ടും ദുരിത യാത്ര

ഇടമലക്കുടിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വീണ്ടും ദുരിത യാത്ര

6
0

Source :- SIRAJLIVE NEWS

ഇടുക്കി | ഇടമലക്കുടിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വീണ്ടും കിലോമീറ്ററുകള്‍ താണ്ടി ദുരിത യാത്ര. വളയംപാറ കുടിയിലെ പൂമണിയെ സൊസൈറ്റികുടിയിലെ ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ തുണിക്കെട്ടി ചുമന്ന്‌കൊണ്ട്.

പൂമണി കഴിഞ്ഞ കുറച്ചധികം ദിവസമായി പനി ബാധിച്ച് കിടപ്പിലായിരുന്നു. ഏകദേശം ആറ് കിലോമീറ്ററോളമാണ് വയോധികനെയും ചുമന്ന് നാട്ടുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. കമ്പില്‍ തുണികൊണ്ട് കെട്ടി മഴ നനയാതിരിക്കാനായി പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ചാണ് പൂമണിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്.

വളയംപാറയില്‍ നിന്ന് സൊസൈറ്റികുടിയിലേക്ക് എത്താനായി ഇതുവരെയും റോഡില്ല. റോഡ് വേണമെന്ന ആവശ്യം കാലങ്ങളായി കുടിയിലുള്ളവര്‍ ഉയര്‍ത്തുന്നുവെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.

Content Highlights:
A sick woman from Valayampara in Idamalakkudi was carried for six kilometers on a makeshift cloth sling to reach a clinic. Locals walked through difficult terrain while protecting her with plastic sheets due to rain. The lack of proper roads continues to severely impact residents in the region.