Home rss national malayalam പുതിയ വാർത്ത ഇന്ത്യന്‍ സന്ദര്‍ശകരെ ലക്ഷ്യമിട്ട് അജ്മാന്‍ ടൂറിസം പദ്ധതി

ഇന്ത്യന്‍ സന്ദര്‍ശകരെ ലക്ഷ്യമിട്ട് അജ്മാന്‍ ടൂറിസം പദ്ധതി

4
0

Source :- SIRAJLIVE NEWS

അജ്മാന്‍ | ഇന്ത്യന്‍ വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ട്രാവല്‍ ഏജന്‍സികളുമായി പുതിയ പങ്കാളിത്തത്തിന് തുടക്കം കുറിച്ച് അജ്മാന്‍ ടൂറിസം വകുപ്പ്. മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നീ പ്രധാന നഗരങ്ങളില്‍ നടത്തിയ വിജയകരമായ റോഡ്ഷോകള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ യാത്രാ വിപണിയിലെ പ്രമുഖ സ്ഥാപനങ്ങളുമായി ദീര്‍ഘകാല സഹകരണം ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടിയത്.

ഇന്ത്യന്‍ യാത്രികരുടെ താത്പര്യങ്ങള്‍, യാത്രാ രീതികള്‍, മുന്‍ഗണനകള്‍ എന്നിവ വിലയിരുത്തി അവര്‍ക്കനുയോജ്യമായ പാക്കേജുകളും യാത്രാനുഭവങ്ങളും അജ്മാനില്‍ ഒരുക്കുകയാണ് ലക്ഷ്യം. ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പ്രോത്സാഹനങ്ങള്‍ നല്‍കുന്ന ‘ശരീക് അജ്മാന്‍’ പദ്ധതിയാണ് ഈ സഹകരണത്തിന്റെ പ്രധാന ആകര്‍ഷണം.

അജ്മാന്റെ ടൂറിസം വികസനത്തില്‍ ഇന്ത്യയെ ഒരു സുപ്രധാന ഉറവിട വിപണിയായാണ് രാജ്യം കാണുന്നത്. യു എ ഇയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും കുടുംബത്തോടൊപ്പം ഇന്ത്യയില്‍നിന്ന് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും അജ്മാനിലെ ലോകോത്തര താമസ-വിനോദ സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ പുതിയ വിപണന പദ്ധതികള്‍ വഴിതുറക്കുമെന്ന് ടൂറിസം അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Ajman Tourism has introduced a dedicated incentive program to attract more visitors from India. The initiative aims to strengthen travel trade partnerships and boost overall UAE tourism. It reflects Ajman’s broader strategy to expand its international appeal and drive regional business growth.