Home rss business malayalam ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരം സച്ചിൻ; വിരാട് കോഹ്‌ലിയെയും ധോണിയെയും മറികടന്ന് അശ്വിന്റെ തിരഞ്ഞെടുപ്പ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരം സച്ചിൻ; വിരാട് കോഹ്‌ലിയെയും ധോണിയെയും മറികടന്ന് അശ്വിന്റെ തിരഞ്ഞെടുപ്പ്

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ടോക് ഷോയിൽ സംസാരിക്കവെയാണ് വിരാട് കോഹ്‌ലി, എം.എസ്. ധോണി, കപിൽ ദേവ്, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളെ താരതമ്യം ചെയ്തശേഷം അശ്വിൻ തന്റെ തിരഞ്ഞെടുപ്പ് വ്യക്തമാക്കിയത്.

വിവിധ ഘട്ടങ്ങളിലായി ഇതിഹാസ താരങ്ങളെ തമ്മിൽ താരതമ്യം ചെയ്താണ് അശ്വിൻ അന്തിമ പട്ടികയിലെത്തിയത്. വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും തമ്മിലുള്ള താരതമ്യത്തിൽ ബുംറയ്ക്കാണ് അശ്വിൻ മുൻതൂക്കം നൽകിയത്. താൻ ബൗളറായതിനാലാണ് ബുംറയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് എം.എസ്. ധോണിയെയും രവീന്ദ്ര ജഡേജയെയും മറികടന്ന് വീരേന്ദർ സെവാഗ് മുന്നിലെത്തി. അവസാന ഘട്ടത്തിൽ ജസ്പ്രീത് ബുംറ, സച്ചിൻ ടെൻഡുൽക്കർ, കപിൽ ദേവ്, വീരേന്ദർ സെവാഗ് എന്നിവരിൽ നിന്നാണ് അശ്വിൻ സച്ചിനെ ഒന്നാമതെത്തിച്ചത്.

വ്യക്തിപരമായ ഇഷ്ടത്തിനും നിർണായക മത്സരങ്ങളിലെ പ്രകടനങ്ങൾക്കും പ്രാധാന്യം നൽകിയാണ് സച്ചിനെ ഒന്നാം സ്ഥാനത്ത് തെരഞ്ഞെടുത്തതെന്ന് അശ്വിൻ വ്യക്തമാക്കി. സച്ചിനേക്കാൾ മികച്ച താരം വിരാട് കോഹ്‌ലിയാണെന്ന എ.ബി. ഡിവില്ലിയേഴ്സിന്റെ മുൻ പ്രസ്താവന ചർച്ചയായിരിക്കെയാണ് അശ്വിന്റെ സച്ചിൻ അനുകൂല നിലപാടും ശ്രദ്ധ നേടുന്നത്.