Home rss national malayalam പുതിയ വാർത്ത ഇന്‍സ്റ്റയില്‍ നിന്ന് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത 17 കാരനെ സമപ്രായക്കാരും 40 കാരിയും ചേര്‍ന്നു...

ഇന്‍സ്റ്റയില്‍ നിന്ന് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത 17 കാരനെ സമപ്രായക്കാരും 40 കാരിയും ചേര്‍ന്നു മര്‍ദ്ദിച്ചു

5
0

Source :- SIRAJLIVE NEWS

കൊച്ചി | ഓണ്‍ലൈന്‍ ഗെയിമിനായി കൂട്ടുകാര്‍ ചേര്‍ന്നുണ്ടാക്കിയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ചില സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമെത്തി. ഇതു ചോദ്യം ചെയ്ത സംഘത്തിലെ ഒരു കുട്ടിയെ മറ്റു കുട്ടികളും ഒരുകുട്ടിയുടെ അമ്മയും ചേര്‍ന്നു ക്രൂരമായി മര്‍ദ്ദിച്ചു.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കൊച്ചിയില്‍ 17 വയസുകാരന് ക്രൂരമര്‍ദനം. സമപ്രായക്കാരായ ഏഴ് വിദ്യാര്‍ഥികളും ഒരു സ്ത്രീയും ചേര്‍ന്നാണ് 17 കാരനെ മര്‍ദിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥികളിലൊരാളുടെ 40കാരിയായ അമ്മയെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.

ഇടപ്പള്ളി നോര്‍ത്തിലെ ചങ്ങമ്പുഴ റോഡിലുള്ള സ്ത്രീയുടെ വാടകവീട്ടില്‍ വിളിച്ചുവരുത്തിയാണ് 17 കാരനെതിരെ ആക്രമണം നടന്നത്. കുട്ടിയും പ്രതിയുടെ മകനും പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണ്. ഇരുവരും ഇപ്പോള്‍ പ്ലസ് ടുവിന് വ്യത്യസ്ത സ്‌കൂളുകളില്‍ പഠിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമിനായി കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്.

കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് മൊബൈല്‍ ഫോണ്‍ കേടായതോടെ മര്‍ദ്ദനമേറ്റ കുട്ടിക്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ വീണ്ടും അക്കൗണ്ട് തുറന്നപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ അതിലൂടെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി അറിഞ്ഞത്.

ഇതേക്കുറിച്ച് ചോദിച്ചതിനാണ് വിളിച്ചുവരുത്തി വളഞ്ഞിട്ടു മര്‍ദ്ദിച്ചത്. പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് നവംബര്‍ ആറിന് സുഹൃത്തുക്കളിലൊരാള്‍ കുട്ടിയെ എളമക്കരയിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇടപ്പള്ളിയിലെ സ്ത്രീയുടെ വാടകവീട്ടിലെത്തിച്ച് സ്ത്രീയും ഏഴ് കൗമാരക്കാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് സ്ത്രീയെ അറസ്റ്റ് ചെയ്തു. കൗമാരക്കാര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. ആക്രമണ വിവരം കുട്ടി ആദ്യം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. ശരീരത്തിലെ പരിക്കുകള്‍ ശ്രദ്ധയില്‍പ്പെട്ട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പരിക്കേറ്റ കുട്ടിയുടെ അമ്മ അറിയിച്ചു.

Content Highlights: A 17-year-old was brutally assaulted in Kochi after questioning friends for sending obscene Instagram messages. Elamakkara police arrested a 40-year-old woman involved in the attack with seven teenagers. A report against the minors will be submitted to the Juvenile Justice Board.