Home rss business malayalam ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർത്ഥികൾക്ക് 30 ശതമാനം പരിധി

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർത്ഥികൾക്ക് 30 ശതമാനം പരിധി

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇറ്റലിയിലെ സ്കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനമേർപ്പെടുത്തിയും വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിച്ചും പുതിയ നിയമം. പാർലമെന്റിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗീകരിച്ച ‘ഡിക്രീറ്റോ സ്കൂള’ നിയമപ്രകാരം ഒന്നാം വർഷ ക്ലാസുകളിൽ വിദേശ വംശജരായ വിദ്യാർത്ഥികളുടെ എണ്ണം പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്തി. ബുർഖ, നിഖാബ് തുടങ്ങിയ മുഖം പൂർണമായോ ഭാഗികമായോ മറയ്ക്കുന്ന വസ്ത്രങ്ങൾക്കും നിരോധനമുണ്ട്. മുഖം വ്യക്തമായി കാണുന്ന ഹിജാബിന് നിരോധനം ബാധകമല്ല.

നവംബർ 20ന് സെനറ്റിന്റെ അംഗീകാരം ലഭിച്ച ബിൽ അധോസഭയിൽ 112നെതിരെ 142 വോട്ടുകൾക്കാണ് പാസായത്. എന്നാൽ നിയമം വിവേചനപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. ഇറ്റാലിയൻ ഭാഷയിൽ മതിയായ പ്രാവീണ്യമുള്ള വിദേശ വിദ്യാർത്ഥികളെ 30 ശതമാനം പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദേശ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി ഇറ്റാലിയൻ ഭാഷാ പഠന ക്ലാസുകൾ ഒരുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

ഇറ്റാലിയൻ കുട്ടികൾ സ്വന്തം രാജ്യത്തെ ക്ലാസ് മുറികളിൽ ന്യൂനപക്ഷമായി മാറുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നാണ് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നിലപാട്. ഭാഷാ ഐക്യവും സാംസ്കാരിക സംയോജനവുമാണ് നിയമത്തിന്റെ ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം.

അതേസമയം, മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണ് പുതിയ നിയമമെന്ന് വിമർശകർ ആരോപിക്കുന്നു. കുടിയേറ്റവും സാംസ്കാരിക സംയോജനവും യൂറോപ്പിൽ പ്രധാന രാഷ്ട്രീയ ചർച്ചയാകുന്നതിനിടെയാണ് ഇറ്റലിയുടെ പുതിയ നീക്കം.