Home -national-malyalam ഇൻഡ്യ മുന്നണി ചെന്നൈയിലേക്ക്: ഒപ്പം നിൽക്കണമെന്ന് രാഹുൽ; തങ്ങൾ ചതിയന്മാരുടെ കൂട്ടത്തിലല്ലെന്ന് സ്റ്റാലിൻ

ഇൻഡ്യ മുന്നണി ചെന്നൈയിലേക്ക്: ഒപ്പം നിൽക്കണമെന്ന് രാഹുൽ; തങ്ങൾ ചതിയന്മാരുടെ കൂട്ടത്തിലല്ലെന്ന് സ്റ്റാലിൻ

5
0

Source :- REPORTER LIVE

ചെന്നൈ: കേന്ദ്ര സർക്കാരിൻ്റെ മണ്ഡല പുനർനിർണയ ബില്ലിനെച്ചൊല്ലി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനും തമ്മിൽ സമൂഹമാധ്യമമായ എക്സിലൂടെ നിർണ്ണായക ആശയവിനിമയം. ബില്ലിനെ എതിർക്കണമെന്ന് അഭ്യർത്ഥിച്ച് താനും ഇൻഡ്യ മുന്നണിയിലെ മുതിർന്ന നേതാക്കളും ചെന്നൈയിലെത്തി സ്റ്റാലിനെ നേരിൽ കാണുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. മണ്ഡല പുനർനിർണയ ബില്ലിനെ ഒരുമിച്ച് പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

‘മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലുകളെ എതിർക്കണമെന്ന് അഭ്യർത്ഥിക്കാൻ ഞാനും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും ചെന്നൈയിലെത്തി എംകെ സ്റ്റാലിനെ കാണും. ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്തുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കും. രാജ്യത്തെ തിരഞ്ഞെടുപ്പ് ഭൂപടം തങ്ങൾക്ക് അനുകൂലമായി മാറ്റിവരയ്ക്കാൻ ബിജെപിക്കും ആർഎസ്എസിനും ഇത് അനിയന്ത്രിതമായ ഇടം നൽകും. തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സ്റ്റാലിൻ എപ്പോഴും ഒരു പാറപോലെ ഉറച്ചുനിന്നിട്ടുണ്ട്. രാജ്യത്തിൻ്റെയും തമിഴ്‌നാടിൻ്റെയും താല്പര്യം മുൻനിർത്തിയും ഭരണഘടനയെ സംരക്ഷിക്കാനും ഈ ബില്ലിനെ നമ്മൾ ഒരുമിച്ച് പരാജയപ്പെടുത്തണം,” രാഹുൽ ഗാന്ധി കുറിച്ചു.

Also Read:

മിഷന്‍ സ്റ്റാലിന്‍; മണ്ഡല പുനർനിര്‍ണയ ബില്ലില്‍ DMKയെ അനുനയിപ്പിക്കാന്‍ ഇന്‍ഡ്യാ സഖ്യം ചെന്നൈയിലേക്ക്

എന്നാൽ ഉടൻ തന്നെ രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ഡിഎംകെ ചതിയന്മാരുടെ കൂട്ടത്തിലല്ലെന്ന് പരേക്ഷമായി ഓർമ്മിപ്പിച്ചാണ് സ്റ്റാലിൻ്റെ മറുപടി. ‘ചരിത്രം ഞങ്ങളെ കട്ടബൊമ്മൻമാരായിട്ടായിരിക്കും വിലയിരുത്തുക എട്ടപ്പൻമാരായിട്ടായിരിക്കില്ല’ എന്നാണ് എക്സ് പോസ്റ്റിലൂടെയുള്ള മറുപടിയിൽ സ്റ്റാലിൻ വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വീരപാണ്ഡ്യ കട്ടബൊമ്മൻ ധീരതയുടെയും ചെറുത്തുനിൽപ്പിൻ്റെയും പ്രതീകമായാണ് തമിഴ്നാട്ടിൽ കണക്കാക്കപ്പെടുന്നത്. കട്ടബൊമ്മനെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തയാളായി തമിഴ് ചരിത്രത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് എട്ടപ്പൻ. വഞ്ചനയുടെ പ്രതീകമായാണ് എട്ടപ്പൻ കണക്കാക്കപ്പെടുന്നത്. ഈ ചരിത്രം ഓർമ്മിപ്പിച്ചാണ് സ്റ്റാലിൻ്റെ എക്സ് പോസ്റ്റ് എന്നതാണ് ശ്രദ്ധേയം.

ഭരണഘടനയെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിൽ ഡിഎംകെ വഹിച്ച ചരിത്രപരമായ പങ്ക് അംഗീകരിച്ചതിന് സഹോദരൻ രാഹുൽ ഗാന്ധിക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും പോസ്റ്റിൽ സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാടിൻ്റെയും തമിഴ് ജനതയുടെയും താൽപര്യങ്ങൾക്കാണ് ഞങ്ങൾ എല്ലായ്‌പ്പോഴും പ്രഥമ പരിഗണന നൽകിയിട്ടുള്ളത്. എല്ലാ തീരുമാനങ്ങളും ഇക്കാര്യം മുൻനിർത്തിയാണ് കൈക്കൊണ്ടിട്ടുള്ളതെന്നും സ്റ്റാലിൻ എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

Content Highlights: Rahul Gandhi plans to meet MK Stalin in Chennai to oppose the delimitation bills. Stalin responds that DMK will not be counted among traitors

dot image

dot image