Home rss national malayalam പുതിയ വാർത്ത ഉക്രൈനില്‍ റഷ്യന്‍ ആക്രമണം: ഖാര്‍കീവിലും കീവിലുമായി നാല് മരണം

ഉക്രൈനില്‍ റഷ്യന്‍ ആക്രമണം: ഖാര്‍കീവിലും കീവിലുമായി നാല് മരണം

4
0

Source :- SIRAJLIVE NEWS

കീവ് | ഉക്രൈനില്‍ റഷ്യന്‍ ആക്രമണത്തെതുടര്‍ന്ന് ഖാര്‍കീവിലും കീവിലുമായി നാല് പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കീവിന് സമീപത്തെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ ഒലെഗ് സിനെഗുബോവ് ടെലിഗ്രാമിലൂടെ അറിയിച്ചു. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് 81, 83 പ്രായമുള്ള ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചതിനെത്തുടര്‍ന്ന് തലസ്ഥാനമായ കീവില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ പ്രധാനമന്ത്രി സെര്‍ഗി കൊറെറ്റ്‌സ്‌കി അറിയിച്ചു. ആക്രമണങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി തടസ്സങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഊര്‍ജ്ജ കമ്പനിയായ ഡി ടി ഇ കെ അറിയിച്ചു. പോള്‍ട്ടാവ മേഖലയിലെ സര്‍വകലാശാലക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. വോലിന്‍, ഒഡേസ, മൈക്കോളൈവ് തുടങ്ങിയ സ്ഥലങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നു.

സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി യു എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ ആക്രമണങ്ങള്‍. കീവും വാഷിംഗ്ടണും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ മുമ്പ് നോര്‍വെയില്‍ വെച്ച് ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയിരുന്ന ചര്‍ച്ചകള്‍ അനുകൂലമായിരുന്നെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.

Content Highlights: Russian strikes killed four people in Kyiv and Kharkiv, destroying homes and energy sites. Energy firm DTEK reported power cuts across Poltava, Volyn, and Odesa. The attacks came ahead of planned talks between Vladimir Putin and US envoy Steve Witkoff in St Petersburg.