Home rss national malayalam പുതിയ വാർത്ത ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

5
0

Source :- SIRAJLIVE NEWS

സംഭല്‍| ഉത്തര്‍പ്രദേശിലെ സംഭലില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണ് ആറു വയസുകാരന് ദാരുണാന്ത്യം. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. മുഹമ്മദ് നയീമിന്റെ മകന്‍ നിസാമുദ്ദീന്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫ് അലി (11), ഷൈദാന (10) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ മദാല ഗ്രാമത്തിലെ ഹസ്നൈന്‍ പബ്ലിക് സ്‌കൂളിന്റെ പ്രധാന കവാടത്തിലെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. നിരവധി കുട്ടികള്‍ തകര്‍ന്ന കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഉടന്‍ തന്നെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കുടുങ്ങിയവരെ പുറത്തെടുക്കുകയും ചെയ്തു.

അപകട വിവരം അറിഞ്ഞ ഉടന്‍ സാംബാല്‍ ജില്ലാ മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും സ്വാതന്ത്ര്യദിന പരിപാടി ഉപേക്ഷിച്ച് ഉടന്‍ തന്നെ സ്‌കൂളിലെത്തി. കെട്ടിടം തകരാന്‍ കാരണമായ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights:
A six-year-old boy named Nizamuddin died after a school building balcony collapsed during Independence Day celebrations in Sambhal, Uttar Pradesh. Two other students, Saif Ali and Shaidana, sustained severe injuries and were hospitalized. District officials visited the spot and police launched an investigation.