Source :- SIRAJLIVE NEWS
കോഴിക്കോട്| ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് ഇന്ന് കോഴിക്കോട് എത്തും. വൈകിട്ട് അഞ്ചു മണിയ്ക്ക് കേസരി ഭവനില് നടക്കുന്ന നവരാത്രി സര്ഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ചടങ്ങില് പ്രഥമ സര്ഗകേസരി പുരസ്കാരം ആര്ട്ടിസ്റ്റ് പി ആര്. രാജേന്ദ്രന് സമ്മാനിക്കും.
സന്ദര്ശനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്.
തൊണ്ടയാട്, അരയിടത്തുപാലം, മാവൂര് റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാന്സിസ് റോഡ് ജംഗ്ഷന്, ചാലപ്പുറം, മാങ്കാവ് മേഖലകളിലാണ് ഗതാഗത നിയന്ത്രണം.
ഉപരാഷ്ട്രപതിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് കോഴിക്കോട് കോര്പറേഷന് പരിധിയിലെ പ്രൊഫഷണല് കോളജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഉച്ചക്കുശേഷം ജില്ലാ കലക്ടര് അവധി പ്രഖ്യാപിച്ചു.
Content Highlights:
Vice President CP Radhakrishnan arrives in Kozhikode today to inaugurate the Navaratri Sargotsavam at Kesari Bhavan and present the Sarga Kesari Award. Due to the visit, traffic restrictions are in place across major city routes. Additionally, the district collector declared a holiday for educational institutions in the corporation limits this afternoon.




