Home LATEST NEWS malyalam പുതിയ വാർത്ത എ ഐ രംഗത്തെ പ്രമുഖരായ രണ്ട് ശാസ്ത്രജ്ഞര്‍ സ്ഥാപനം വിട്ടു; ഓഹരി വിപണിയില്‍ ഗൂഗിളിന് വന്‍...

എ ഐ രംഗത്തെ പ്രമുഖരായ രണ്ട് ശാസ്ത്രജ്ഞര്‍ സ്ഥാപനം വിട്ടു; ഓഹരി വിപണിയില്‍ ഗൂഗിളിന് വന്‍ തിരിച്ചടി

4
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ | എ ഐ രംഗത്തെ പ്രമുഖരായ രണ്ട് ശാസ്ത്രജ്ഞര്‍ സ്ഥാപനം വിട്ടതോടെ ഓഹരി വിപണിയില്‍ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന് വന്‍ തിരിച്ചടി. ഒരൊറ്റ ദിവസം കൊണ്ട് 270 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഗൂഗിളിന് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഏഴ് ശതമാനം ഇടിവാണ് ഗൂഗിളിന്റെ ഓഹരിയില്‍ രേഖപ്പെടുത്തിരിക്കുന്നത്.

നോം ഷാസീര്‍, ജോണ്‍ ജമ്പര്‍ എന്നിവരാണ് ഗൂഗിളില്‍ നിന്ന് രാജിവെച്ചത്. ഗൂഗിളിന്റെ എ ഐ മോഡലായ ജെമിനിയുടെ സഹ-മേധാവിയും വൈസ് പ്രസിഡന്റുമായിരുന്നു നോം ഷാസീര്‍. കമ്പനി വിട്ടയുടന്‍ ഷാസീര്‍ ഓപ്പണ്‍ എ ഐയില്‍ ചേര്‍ന്നതോടെയാണ് ഗൂഗിള്‍ വെട്ടിലായത്. രണ്ട് വര്‍ഷം മുമ്പ് നോം ഷാസീറിനെ കമ്പനിയിലെത്തിക്കാന്‍ 2.7 ബില്യണ്‍ ഡോളറാണ് ഗൂഗിള്‍ ചെലവാക്കിയത്. ഷാസീറിന്റെ സ്റ്റാര്‍ട്ടപ്പായ ക്യാരക്ടര്‍.എഐയുമായി കരാറിലെത്തിയ ശേഷമാണ് അദ്ദേഹത്തെ ഗൂഗിള്‍ കമ്പനിയില്‍ എത്തിച്ചത്.

നോര്‍ത്ത് കൊറിയന്‍ വംശജനായ ജോണ്‍ ജമ്പര്‍ ഗൂഗിള്‍ ഡീപ്മൈന്‍ഡിലെ മുന്‍നിര ശാസ്ത്രജ്ഞനായിരുന്നു. ഇദ്ദേഹം രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. പ്രോട്ടീന്‍ ഘടനകള്‍ കണ്ടെത്താനുള്ള ആല്‍ഫഫോള്‍ഡ് വികസപ്പിച്ചതിന് 2024ലാണ് ജമ്പറിനെ നൊബേല്‍ തേടിയെത്തിയത്. ഗൂഗിളിന്റെ മുഖ്യ എതിരാളിയായ ആന്ത്രോപിക്കില്‍ ജമ്പര്‍ ചേര്‍ന്നതും ഓഹരി വിപണയിയെ പിടിച്ചുലച്ചു.

മുന്‍നിര ശാസ്ത്രജ്ഞര്‍മാര്‍ കമ്പനി വിട്ടതോടെ എ ഐ രംഗത്ത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ചത്. മാത്രമല്ല, എ ഐ മേഖലയിലെ വികസനത്തിനായി 180 മുതല്‍ 190 ബില്യണ്‍ ഡോളര്‍ വരെ ഗൂഗിള്‍ ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനവും നിക്ഷേപകരില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു. കൂടാതെ കുട്ടികള്‍ക്ക് ദോഷകരമാകുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയ ഡിസൈന്‍ ചെയ്തതിന് മെറ്റയും യുട്യൂബും അടുത്തിടെ തിരിച്ചടി നേരിട്ടിരുന്നു. ഇതും ഓഹരി വിപണിയിലെ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണു വിവരം.

Content Highlights:
Google parent Alphabet lost 270 billion dollars in a single day after two prominent AI scientists resigned. Noam Shazeer joined rival OpenAI while Nobel laureate John Jumper moved to Anthropic. The sudden exits triggered a massive seven percent drop in Google shares due to investor panic.