Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ‘വന്ദേമാതര’ത്തിന് അപമാനം നേരിട്ടുവെന്ന് ആരോപണം. പശ്ചിമ ബംഗാള്‍ ബി ജെ പി എം എല്‍ എയും, വന്ദേമാതരത്തിന്റെ രചയിതാവായ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ കുടുംബാംഗവുമായ സുമിത്രോ ചാറ്റര്‍ജി ഇത് സംബന്ധിച്ച് കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി.
പ്രശസ്തമായ ഗാനത്തിന്റെ പൂര്‍ണരൂപം ആലപിക്കുമ്പോള്‍ സോണിയാ ഗാന്ധിക്ക് പ്രകടമായ അസ്വസ്ഥതയും അതൃപ്തിയും ഉണ്ടാവുകയും ആലാപനം തടയാന്‍ ആവര്‍ത്തിച്ച് ശ്രമിക്കുകയുമുണ്ടായി. ഇത് തന്നെ അതീവ ദുഃഖിതനാക്കിയെന്ന് സുമിത്രോ ചാറ്റര്‍ജി പറഞ്ഞു. സംഭവത്തില്‍ ഇന്ത്യയിലെ പൗരന്മാരോടും, പ്രത്യേകിച്ച് പശ്ചിമ ബംഗാളിലെ ജനങ്ങളോടും കോണ്‍ഗ്രസ്സ് നിരുപാധികം മാപ്പ് പറയണമെന്ന് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നൈഹാറ്റി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചാറ്റര്‍ജി ആവശ്യപ്പെട്ടു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികം ആഘോഷിക്കുകയും മുഴുവന്‍ രാഷ്ട്രവും മാതൃഭൂമിയെ വണങ്ങുന്നതില്‍ മുഴുകിയിരിക്കുകയും ചെയ്യുന്ന വേളയില്‍, ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റി ആസ്ഥാനത്തുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. മാത്രമല്ല, ചരിത്രപരമായ ഒരു തെറ്റിന്റെ ലജ്ജാകരമായ ആവര്‍ത്തനം കൂടിയാണ് നടന്നിരിക്കുന്നതെന്നും ചാറ്റര്‍ജി കത്തില്‍ ആരോപിച്ചു.
Content Highlights:
A family member of Bankim Chandra Chatterjee wrote to Sonia Gandhi alleging disrespect to Vande Mataram at AICC headquarters. The letter demands an apology from Congress leaders for interrupting the national song during the event. The incident has sparked political controversy across the country.




