Home rss national malayalam പുതിയ വാർത്ത എം ഡി എം എ കേസ് പ്രതിയായ യുവതിയെ പോലീസ് സ്‌റ്റേഷനു മുന്നില്‍ പങ്കാളി കുത്തിപ്പരിക്കേല്‍പ്പിച്ചു

എം ഡി എം എ കേസ് പ്രതിയായ യുവതിയെ പോലീസ് സ്‌റ്റേഷനു മുന്നില്‍ പങ്കാളി കുത്തിപ്പരിക്കേല്‍പ്പിച്ചു

4
0

Source :- SIRAJLIVE NEWS

കോഴിക്കോട് | വടകര എം ഡി എം എ കേസ് പ്രതി കീര്‍ത്തനയെ പോലീസ് സ്റ്റേഷനു മുന്നില്‍ വച്ച് പങ്കാളി കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയ കീര്‍ത്തനയെ പങ്കാളി വിനീഷ് ആക്രമിക്കുകയായിരുന്നു.

ഇന്ന് രാവിലെ വടകര പോലീസ് സ്റ്റേഷന് മുന്നില്‍ ആക്രമണം നടന്ന ഉടനെ പ്രതി വിനീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കീര്‍ത്തനയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Content Highlights:
MDMA case accused Keerthana was stabbed by her partner Vineesh outside Vadakara police station in Kozhikode. She had arrived to sign bail conditions set by the High Court. Police immediately detained Vineesh, and Keerthana was shifted from Vadakara Taluk Hospital to Kozhikode Medical College.