Home rss national malayalam പുതിയ വാർത്ത എം ബി ബി എസ്/ബി ഡി എസ് കോഴ്സ് രണ്ടാംഘട്ട അലോട്ട്മെന്റ്

എം ബി ബി എസ്/ബി ഡി എസ് കോഴ്സ് രണ്ടാംഘട്ട അലോട്ട്മെന്റ്

4
0

Source :- SIRAJLIVE NEWS

കേരളത്തിലെ സർക്കാർ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും 2026 വർഷത്തെ എം ബി ബി എസ്/ബി ഡി എസ് കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. എം ബി ബി എസ്/ബി ഡി എസ് കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ “കൺഫോം’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.

ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവക്കുള്ള സൗകര്യം വെള്ളിയാഴ്ച രാവിലെ പത്ത് വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ലഭ്യമാകും. എൻ ആർ ഐ ക്വാട്ടാ സീറ്റുകളിലേക്ക് ഈ അവസരത്തിൽ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക്: 0471 2332120, 2338487.

Content Highlights:
The Commissioner for Entrance Examinations Kerala has started the second phase allotment process for MBBS and BDS courses for 2026. Candidates seeking consideration for higher options must complete online confirmation on the official website. Option re-ordering and deletions are open until Friday 10 AM.