Home LATEST NEWS malyalam പുതിയ വാർത്ത എണ്ണ വില വര്‍ധനവിന് ഒപെക് അംഗീകാരം നല്‍കി

എണ്ണ വില വര്‍ധനവിന് ഒപെക് അംഗീകാരം നല്‍കി

4
0

Source :- SIRAJLIVE NEWS

ലണ്ടന്‍ |  സെപ്റ്റംബറിലെ എണ്ണ വില വര്‍ദ്ധനവിന് അംഗീകാരം നല്‍കാനും , പ്രതിദിന എണ്ണ ഉല്‍പാദനം 188,000 ആയി ബാരല്‍ വര്‍ദ്ധിപ്പിക്കാന്‍ ഒപെക് തീരുമാനം.ഒപെകിലെ പ്രധാന അംഗങ്ങളായ സഊദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, അള്‍ജീരിയ, കസാക്കിസ്ഥാന്‍, ഒമാന്‍ എന്നിവര്‍ സെപ്റ്റംബറില്‍ അംഗീകരിച്ച വര്‍ദ്ധനവിലൂടെ, 2023 ല്‍ സമ്മതിച്ച 1.65 ദശലക്ഷം ബാരല്‍ വിതരണ വെട്ടിക്കുറവിന്റെ ഘട്ടം ഘട്ടമായുള്ള പിന്‍വലിക്കലാണ് പൂര്‍ത്തിയാക്കുന്നത്

ഒപെക് മീറ്റിംഗിന് മുമ്പ് നാലാം പാദത്തിലേക്ക് ഉല്‍പാദന വര്‍ദ്ധനവ് താല്‍ക്കാലികമായി നിര്‍ത്തുമെന്ന് പറഞ്ഞെങ്കിലും, 2026 ലെ അവസാന മൂന്ന് മാസത്തേക്ക് എന്തായിരിക്കുമെന്നതിനെ കുറിച്ച് ഒപെക് പരാമര്‍ശിച്ചിട്ടില്ലെന്നും താല്‍ക്കാലിക വിരാമം ഇപ്പോഴും സാധ്യമായ ഒരു തിരഞ്ഞെടുപ്പാണെന്നും റിസ്റ്റാഡിലെ വിശകലന വിദഗ്ദ്ധനായ ജോര്‍ജ്ജ് ലിയോണ്‍ പറഞ്ഞു.

Content Highlights: OPEC approved a September oil production increase of 188000 barrels per day. Key members including Saudi Arabia and Russia are phasing out voluntary supply cuts made in 2023. Analysts from Rystad noted potential pauses in output hikes for the final quarter of 2026.