Home rss national malayalam പുതിയ വാർത്ത എബോള: രണ്ടാമത്തെ എബോള കേസ് റിപ്പോര്‍ട്ട് ചെയ്ത് കെനിയ ആരോഗ്യ മന്ത്രാലയം

എബോള: രണ്ടാമത്തെ എബോള കേസ് റിപ്പോര്‍ട്ട് ചെയ്ത് കെനിയ ആരോഗ്യ മന്ത്രാലയം

5
0

Source :- SIRAJLIVE NEWS

നെയ്റോബി | കെനിയയില്‍ രണ്ടാമത്തെ എബോള കേസ് റിപ്പോര്‍ട്ട് ചെയ്ത് കെനിയ ആരോഗ്യ മന്ത്രാലയം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നും കെനിയയിലെത്തിയ വെക്തിയില്‍ നിന്നും രാജ്യത്തെ ആദ്യത്തെ എബോള കേസ് സ്ഥിരീകരിക്കുകയും അദ്ദേഹം മരിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കു ശേഷം കെനിയയില്‍ രണ്ടാമതൊരു എബോള കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ആദ്യ രോഗിയുടെ അടുത്ത ബന്ധുവായ 39 വയസ്സുകാരനാണ് രണ്ടാമത്തെ രോഗി.

ചൊവ്വാഴ്ച അസുഖബാധിതനായ ഇയാള്‍ പനി, ക്ഷീണം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെ ക്വാറന്റൈനിലായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആദ്യ രോഗി ഡി ആര്‍ സിയില്‍ നിന്ന് ഉഗാണ്ടയിലേക്ക് വാഹനമോടിച്ചു പോവുകയും അവിടെ നിന്ന് വിമാനമാര്‍ഗ്ഗം നെയ്റോബിയിലേക്ക് വരികയും ചെയ്തതിനാല്‍ ഈ മേഖലയിലെ അതിര്‍ത്തി പരിശോധനാ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ച് കഴിഞ്ഞ ആഴ്ചയിലെ സംഭവം ആശങ്ക ഉയര്‍ത്തിയിരുന്നു.

വൈറസ് വ്യാപനം കാരണം മെയ് മാസം മുതല്‍ ഡി ആര്‍ സിയും ഉഗാണ്ടയും തമ്മിലുള്ള അതിര്‍ത്തി അടച്ചിട്ടിരിക്കെ എങ്ങനെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞുവെന്നത് വ്യക്തമല്ല. കെനിയ എങ്ങനെയാണ് ഇദ്ദേഹത്തെ വിമാനത്താവളം വഴി പ്രവേശിക്കാന്‍ അനുവദിച്ചതെന്ന് ഉഗാണ്ടന്‍ സര്‍ക്കാരിന്റെ മീഡിയ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അലന്‍ കസുജ്ജ ചോദ്യം ചെയ്യുകയും ഈ ചര്‍ച്ചയില്‍ നിന്ന് ഉഗാണ്ടയെ ഒഴിവാക്കൂ. ഇവിടെ എബോളയില്ലന്നും എക്‌സില്‍ കുറിച്ചു.

മൂന്ന് രാജ്യങ്ങളിലൂടെ രോഗിക്ക് എങ്ങനെ പരിശോധനയില്‍പ്പെടാതെ യാത്ര ചെയ്യാന്‍ കഴിഞ്ഞുവെന്ന ചോദ്യത്തിന്, വിഷയം അന്വേഷിക്കാന്‍ ഡി ആര്‍ സി, ഉഗാണ്ട, ആഫ്രിക്ക സി ഡി സി എന്നിവയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് കെനിയയുടെ ആരോഗ്യ ഡയറക്ടര്‍ ജനറല്‍ പാട്രിക് അമോത്ത് കഴിഞ്ഞ പറഞ്ഞിരുന്നു. രോഗബാധിതരായ ആളുകളുടെ ശരീര സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് എബോള പകരുന്നത്.

പനി, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്ന ഈ രോഗം, ഗുരുതരമായ സാഹചര്യങ്ങളില്‍ ആന്തരികവും ബാഹ്യവുമായ രക്തസ്രാവത്തിനും കാരണമായേക്കാം. രണ്ടാമത്തെ രോഗി നിലവില്‍ പ്രത്യേക ചികിത്സാ കേന്ദ്രത്തിലാണെന്നും അവിടെ അദ്ദേഹത്തിന് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ന്നും പങ്കുവെക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Content Highlights:

Kenya’s health ministry reported a second Ebola case in a 39-year-old relative of the country’s first patient. The patient is currently isolated and receiving specialized treatment at a medical center. Authorities from Kenya, Uganda, and the DRC are coordinating to review border screening protocols.