Source :- SIRAJLIVE NEWS
തിരുവനന്തപുരം| കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് എല്‍ ഡി എഫിനുണ്ടായതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇത്തരമൊരു പരാജയം മുന്‍കൂട്ടി കാണാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല എല്ല സ്വയംവിമര്‍ശനവും അംഗീകരിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ പാര്‍ടി ഏറ്റെടുക്കേണ്ട കര്‍മ പദ്ധതികള്‍ തയ്യാറാക്കാന്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരും. എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടും. വാട്സാപ്പ് നമ്പര്‍ വഴിയും ഇമെയില്‍ വഴിയും എല്ലാവര്ക്കും അഭിപ്രായങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവെ സ്വീകാര്യതനേടിയിരുന്നു. എന്നാല്‍ നിര്‍മാണ മേഖലയിലുള്‍പ്പെടെ പരമ്പരാഗത മേഖലയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനായില്ല. അത് എല്‍ഡിഎഫിന് തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു വെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിലുണ്ടായ വീഴ്ചകൾ സ്വയംവിമർശനപരായി കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചു. വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുള്ള മുസ്ലിം വിരുദ്ധ പ്രസ്താവനകൾ പാർട്ടി തള്ളിക്കളഞ്ഞതാണ്. എന്നാൽ, അടുത്തകാലത്ത് വെള്ളാപ്പള്ളിയിൽ നിന്നുണ്ടായ മുസ്ലിം വിരുദ്ധ പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ചില്ല എന്ന അവബോധം പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗങ്ങളിൽ രൂപപ്പെട്ടു. ഇതിനെ ദൂരീകരിക്കുന്ന തരത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പോരായ്മ സംഭവിച്ചു എന്ന് സ്വയം വിമർശനപരമായി വിലയിരുത്തി.
30 മണ്ഡലങ്ങളിൽ ബി ജെ പി വോട്ടുകൾ യു ഡി എഫിന് നൽകി. ചില മണ്ഡലങ്ങളിൽ യു ഡി എഫ് ബി ജെ പിക്ക് വിജയിക്കാൻ വോട്ട് നൽകുകയും ചെയ്യുന്ന ‘യു ഡി എഫ് -ബി ജെ പി ഡീൽ’ കണ്ടു. ഈ തെരഞ്ഞെടുപ്പിന്റെ ഭാഗമായ വളരെ പ്രധാനപ്പെട്ട കാര്യമാണത്. രാഹുൽ ഗാന്ധി ഉൾപ്പെടെ കേരളത്തിൽവന്ന് സി പി എമ്മിനെതിരെ പ്രസംഗിച്ചത് ‘എന്തുകൊണ്ട് പിണറായി വിജയനെ ഇ ഡി അറസ്റ്റ് ചെയ്യുന്നില്ല’ എന്നായിരുന്നു. എന്നാൽ, യു ഡി എഫ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് -ബിജെപി-ഡീല്‍ തെളിഞ്ഞു വെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights:
CPIM State Secretary MV Govindan admitted that the LDF faced an unexpected defeat in the legislative assembly elections. He announced that the party will form a comprehensive action plan by collecting feedback from the public through WhatsApp and email. Govindan also alleged that a secret vote-trading deal took place between the UDF and BJP across thirty constituencies.







