Source :- SIRAJLIVE NEWS
അറ്റ്‌ലാന്റ | ഫിഫാ ലോകകപ്പില്‍ സഊദിക്കെതിരായ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് സ്പെയിന്റെ വമ്പന്‍ വിജയം. ആദ്യ പകുതിയില്‍ സ്പെയിന്‍ സമ്പൂര്‍ണ്ണ ആധിപത്യം നിലനിര്‍ത്തി.
പത്താം മിനിറ്റില്‍ ഒയാര്‍സബാലിന്റെ പാസില്‍ നിന്ന് യമാല്‍ സ്‌കോര്‍ ചെയ്തതോടെയാണ് സ്പെയ്ന്‍ ഗോള്‍ വേട്ട തുടങ്ങിയത്. 21, 24 മിനിറ്റുകളില്‍ സ്പെയിനിന്റെ ഒയാര്‍സബാല്‍ വീണ്ടും വലകുലുക്കി. രണ്ടാം പകുതിയില്‍ മാര്‍ക് കുക്കുറയയുടെ ഷോട്ട് തടുക്കുന്നതിനിടെ സഊദിയുടെ ഹസ്സന്‍ അലട്ടാമ്പക്റ്റിയുടെ കാലില്‍ തട്ടി പോസ്റ്റിലേക്ക് കയറി. മത്സരത്തില്‍ പൂര്‍ണ്ണമായും ആധിപത്യം പുലര്‍ത്തിയ സ്പെയ്ന്‍ പത്തോളം ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളാണ് ഇന്നത്തെ മത്സരത്തില്‍ പുറത്തെടുത്തത്.
ആദ്യ മത്സരത്തില്‍ കേപ് വെര്‍ദെയോട് സമനില വഴങ്ങിയ സ്‌പെയ്‌നിന് ഈ മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. ആദ്യ കളിയില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളോടെയാണ് സ്പെയിന്‍ ഇറങ്ങിയത്. യമാലും ഡാനി ഓള്‍മോയും അലക്‌സ് ബേനയും ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. ഇന്നത്തെ ജയത്തോടെ സ്‌പെയ്ന്‍ തങ്ങളുടെ നോക്ക് ഔട്ട് സാധ്യതകള്‍ നിലനിര്‍ത്തി. അടുത്ത മത്സരത്തില്‍ സ്‌പെയിന്‍ ഉറുഗ്വായുമായി പോരാടും.
Content Highlights:
Spain secured a dominant 4-0 victory over Saudi Arabia in their second match of the 2026 FIFA World Cup in Atlanta. Lamine Yamal opened the scoring in the tenth minute before Mikel Oyarzabal netted a quick double to seal their first-half authority. This crucial win keeps Spain’s knockout stage hopes well alive ahead of their upcoming heavyweight clash against Uruguay.




