Home rss business malayalam ‘ഏഴാം അറിവ്’ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നാറുണ്ട്; തുറന്നുപറഞ്ഞ് ശ്രുതി ഹാസൻ

‘ഏഴാം അറിവ്’ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നാറുണ്ട്; തുറന്നുപറഞ്ഞ് ശ്രുതി ഹാസൻ

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സൂര്യയും ശ്രുതി ഹാസനും പ്രധാന വേഷങ്ങളിലെത്തിയ ‘ഏഴാം അറിവ്’ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പിന്നീട് ആരാധകർക്കിടയിൽ ശ്രദ്ധേയമായ ചിത്രമായി മാറിയിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നാറുണ്ടെന്ന് തുറന്നുപറയുകയാണ് നടി ശ്രുതി ഹാസൻ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

സിനിമയുടെ പോരായ്മകളല്ല, മറിച്ച് അന്ന് തനിക്ക് വേണ്ടത്ര തയ്യാറെടുപ്പും അച്ചടക്കവും ഇല്ലാതിരുന്നതാണ് ഇത്തരമൊരു തോന്നലിന് കാരണമെന്ന് ശ്രുതി വ്യക്തമാക്കി. സിനിമയോടുള്ള തന്റെ സമീപനം ശരിയായിരുന്നില്ലെന്നും സ്വന്തം പ്രകടനത്തിൽ തൃപ്തിയില്ലെന്നും താരം പറഞ്ഞു. കുറച്ചുകൂടി മികച്ച രീതിയിൽ അഭിനയിക്കാമായിരുന്നുവെന്ന് ഇപ്പോൾ തോന്നാറുണ്ടെന്നും ശ്രുതി കൂട്ടിച്ചേർത്തു. ചിത്രത്തിൽ ശുഭ ശ്രീനിവാസൻ എന്ന ജനിതകശാസ്ത്ര വിദ്യാർത്ഥിയുടെ വേഷമായിരുന്നു താരം അവതരിപ്പിച്ചത്.

അതേസമയം, ‘പെദ്ദി’ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചും ശ്രുതി സംസാരിച്ചു. ആരെയും പ്രീതിപ്പെടുത്താനല്ല, സ്വന്തം സന്തോഷത്തിനുവേണ്ടിയാണ് അത്തരമൊരു വേഷം തിരഞ്ഞെടുത്തതെന്ന് താരം വ്യക്തമാക്കി. ഏതെങ്കിലും വസ്ത്രം ധരിക്കുന്നതിൽ അസ്വസ്ഥത തോന്നിയാൽ അത് തുറന്നുപറയാൻ തനിക്ക് മടിയില്ലെന്നും ശ്രുതി പറഞ്ഞു. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യാണ് ശ്രുതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.