Home rss national malayalam പുതിയ വാർത്ത ഏഷ്യന്‍ പാരാ ഗെയിംസ്; മൂന്ന് സ്വര്‍ണം കൂടി സ്വന്തമാക്കി ഇന്ത്യ

ഏഷ്യന്‍ പാരാ ഗെയിംസ്; മൂന്ന് സ്വര്‍ണം കൂടി സ്വന്തമാക്കി ഇന്ത്യ

4
0

Source :- SIRAJLIVE NEWS

ഐച്ചി നഗോയ | ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന കൂടുതല്‍ സ്വര്‍ണ മെഡലുകള്‍ കൊയ്ത് ഇന്ത്യ. ഏഷ്യന്‍ പാരാ ഗെയിംസില്‍, ബുധനാഴ്ച ഇന്ത്യ ഇതില്‍ ഭൂരിഭാഗവും അത്ലറ്റിക്സില്‍ നിന്നാണ് ലഭിച്ചത്.

ആയുഷ് വര്‍മ, പ്രവീണ്‍ കുമാര്‍, സച്ചിന്‍ സര്‍ജെറാവു ഖിലാരി എന്നിവര്‍ അവരവരുടെ ഇനങ്ങളില്‍ സ്വര്‍ണ മെഡലുകള്‍ നേടി. പുരുഷന്മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ ഒന്നാമതെത്തിയപ്പോള്‍, ബന്തിക്കാണ് വെള്ളി മെഡല്‍.

പുരുഷന്മാരുടെ ഷോട്ട് പുട്ട് എഫ്46 വിഭാഗത്തില്‍ മൂന്ന് മെഡലും ഇന്ത്യക്കാണ്. സച്ചിന്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് യാസര്‍ വെള്ളിയും പര്‍വീണ്‍ വെങ്കലവും നേടി.

മെഡല്‍ പട്ടികയില്‍ ഒന്നാമതുള്ള ചൈന തങ്ങളുടെ ശേഖരത്തിലേക്ക് വന്‍തോതില്‍ മെഡലുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് തുടരുകയാണ്.