Home LATEST NEWS malyalam പുതിയ വാർത്ത ഓപ്പറേഷന്‍ തൂഫാന്‍; പ്രതികളെ ഓടിച്ചിട്ട് പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് വീണ് പരുക്കേറ്റു

ഓപ്പറേഷന്‍ തൂഫാന്‍; പ്രതികളെ ഓടിച്ചിട്ട് പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് വീണ് പരുക്കേറ്റു

4
0

Source :- SIRAJLIVE NEWS

തൃശൂര്‍ |  ചേലക്കരയില്‍ ഓപ്പറേഷന്‍ തൂഫാനിടെ പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ചേലക്കര സ്റ്റേഷനിലെ സിപിഒ മനുവിനാണ് പരുക്കേറ്റത്. ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പരുക്കേല്‍ക്കുകയായിരുന്നു. മുഖത്ത് അടക്കം പരുക്കേറ്റ മനുവിനെ ചേലക്കര താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

ലഹരി ഉപയോഗം വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. തുടര്‍ന്ന് ലഹരി ഉപയോഗിക്കുന്ന മൂന്ന് പേരെ കണ്ടെത്തുകയായിരുന്നു. ഇവരെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റത്. മൂന്നു പ്രതികളില്‍ രണ്ടുപേരെ പൊലീസ് പിടികൂടി ഒരാള്‍ ഓടി രക്ഷപ്പെട്ടു.

Content Highlights: A police officer was injured while chasing a drug gang during an anti-narcotic drive called Operation Thoofan in Thrissur. CPO Manu sustained injuries and was admitted to Thrissur Medical College. Police managed to arrest two suspects and seized hashish oil from them.