Source :- SIRAJLIVE NEWS
തിരുവനന്തപുരം| സംസ്ഥാനത്ത് ലഹരി വ്യാപനവുമായി ബന്ധപ്പെട്ട പരാതികള്‍ ശക്തമാകുന്നതിനിടെ, ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്കാണ് മുന്നറിയിപ്പ് നല്‍കിയത്.
ഡെലിവറിക്കാര്‍ ലഹരി വില്പന നടത്തുന്നു എന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇനി ഇത് തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
ഓപ്പറേഷൻ തൂഫാൻ കേസുകളിൽ യാതൊരു തരത്തിലുള്ള ശിപാര്‍ശയും അനുവദിക്കരുതെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം കൃത്യമായി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതിനൊപ്പം, ആംബുലന്‍സുകള്‍ ഉപയോഗിച്ച് ലഹരി കടത്തുന്നുവെന്ന പരാതികളും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇത്തരം വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വ്യക്തമാക്കി.
ജനങ്ങളുടെ സജീവ പങ്കാളിത്തത്തെയും മന്ത്രി സ്വാഗതം ചെയ്തു. “ലഹരിക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ തന്നെ ‘തൂഫാന്‍ വാരിയേഴ്‌സ്’ ആയി മാറണം,” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Content Highlights:
Home Minister Ramesh Chennithala issued a strict warning to online food delivery executives and ambulance drivers against involving in drug trafficking. He directed the police department not to entertain any recommendations in cases registered under Operation Toofan. The minister urged the public to actively participate in the anti-narcotics drive as Toofan Warriors.




