Home LATEST NEWS malyalam പുതിയ വാർത്ത ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 400 പോയിന്റിനു മുകളില്‍, നിഫ്റ്റി 24,100 കടന്നു

ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 400 പോയിന്റിനു മുകളില്‍, നിഫ്റ്റി 24,100 കടന്നു

3
0

Source :- SIRAJLIVE NEWS

മുംബൈ|ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച തുടര്‍ച്ചയായ രണ്ടാം സെഷനിലും നേട്ടം കൈവരിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റിനു മുകളിലെത്തി. നിഫ്റ്റി 24,100 കടന്നു. ഏകദേശം 2259 ഓഹരികള്‍ നേട്ടമുണ്ടാക്കി. 1477 ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 174 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

മിക്കവാറും എല്ലാ പ്രധാനപ്പെട്ട ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 3.5ശതമാനത്തോടെ നേട്ടത്തോടെ ഐടി മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി മിഡ്ക്യാപ്പ് ഐടി സൂചികയും മെറ്റല്‍ ഓഹരികളും കുതിച്ചുയര്‍ന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കെമിക്കല്‍സ് എന്നിവയും നേട്ടങ്ങള്‍ കൈവരിച്ചു. എച്ച്ഡിഎഫ്സി ബേങ്ക് ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞു.

Content Highlights:
Indian stock market indices closed higher for the second consecutive session on Thursday. The BSE Sensex surged by over 400 points while the Nifty crossed the 24100 mark. The IT and metal sectors led the market rally despite a significant drop in HDFC Bank shares.