Home rss national malayalam പുതിയ വാർത്ത കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവം: മുന്‍ ജഡ്ജി യശ്വന്ത് വര്‍മ കുറ്റക്കാരനാണെന്ന് അന്വേഷണ സമിതി

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവം: മുന്‍ ജഡ്ജി യശ്വന്ത് വര്‍മ കുറ്റക്കാരനാണെന്ന് അന്വേഷണ സമിതി

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | കണക്കില്‍പ്പെടാത്ത പണം ഔദ്യോഗിക വസതിയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ഹൈക്കോടതി മുന്‍ ജഡ്ജി യശ്വന്ത് വര്‍മ കുറ്റക്കാരനാണെന്ന് അന്വേഷണ സമിതി കണ്ടെത്തി. അന്വേഷണത്തിനായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള രൂപവത്കരിച്ച പാനലിന്റേതാണ് കണ്ടെത്തല്‍. ഇന്ന് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച കമ്മിറ്റി റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പണത്തിന്റെ ഉറവിടത്തെ കുറിച്ച് കൃത്യമായി പറയാന്‍ യശ്വന്ത് വര്‍മക്ക് കഴിഞ്ഞിട്ടില്ല. മെറ്റീരിയല്‍ തെളിവുകള്‍ കൃത്യമായി സംരക്ഷിക്കപ്പെട്ടിട്ടുമില്ല. നിയമപരമായ പരിശോധനക്ക് മുമ്പ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. കറന്‍സി നോട്ടുകള്‍ അപ്രത്യക്ഷമായത് എങ്ങനെയെന്നത് സംബന്ധിച്ചും വിശദീകരീക്കാന്‍ യശ്വന്ത് വര്‍മക്ക് സാധിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. യശ്വന്ത് വര്‍മ വ്യക്തിപരമായി പണം നീക്കം ചെയ്തതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ മറുപടിയില്‍ ആത്മാര്‍ഥതയോ സുതാര്യതയോ ഉണ്ടായിരുന്നില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചു.

സംഭവത്തില്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും യശ്വന്ത് വര്‍മയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ ശിപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുകയും ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. കേസിലെ നടപടികള്‍ പൂര്‍ത്തിയാകുന്നതിനിടെ യശ്വന്ത് വര്‍മ രാജിവച്ചു.

2025 മാര്‍ച്ച് 14ന് തുഗ്ലക്ക് ക്രസന്റ് റോഡിലെ യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ അഗ്നിബാധയുണ്ടായ സമയത്താണ് പണം കണ്ടെത്തിയത്. തീയണക്കാനെത്തിയ അഗ്‌നിരക്ഷാ സേനയാണ് വീട്ടില്‍ കെട്ടുകളായി സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപ കണ്ടത്.

Content Highlights:
An inquiry committee found former judge Yashwant Varma guilty in connection with the recovery of unaccounted money. The panel submitted its report detailing financial irregularities after a thorough probe. Further disciplinary and legal proceedings are expected following these findings.