Source :- SIRAJLIVE NEWS

കാസര്‍കോട്| കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് ഐഎഎസ് അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല,പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

Content Highlights:
Kasaragod District Collector Arjun Pandian IAS declared a holiday for all educational institutions tomorrow due to a continuing red alert. The holiday applies to professional colleges, schools, anganwadis, and tuition centers across the district. However, residential schools and pre-scheduled university or public examinations will remain unchanged.