Home rss national malayalam പുതിയ വാർത്ത കനത്ത മഴ: മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് റെഡ് ലൈനില്‍; ഏത് നിമിഷവും ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

കനത്ത മഴ: മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് റെഡ് ലൈനില്‍; ഏത് നിമിഷവും ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

5
0

Source :- SIRAJLIVE NEWS

പത്തനംതിട്ട| മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് റെഡ് ലൈനിലെത്തി. ശക്തമായ നീരൊഴുക്കാണ് ഡാമിലേക്ക് എത്തുന്നത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 190 മീറ്ററാണ്. ജലനിരപ്പ് 192.63 മീറ്ററില്‍ എത്തിയാല്‍ ഡാം തുറക്കാനാണ് നിര്‍ദേശം.

സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ ഏത് നിമിഷവും ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്കും വൃഷ്ടിപ്രദേശങ്ങളിലെ മഴയും അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്.

മൂഴിയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകളും 60 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നിര്‍ദേശം. പുറത്തുവിടുന്ന വെള്ളം കക്കാട് നദിയിലേക്കാണ് എത്തുക. കക്കാട് നദിയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

Content Highlights:
A red alert has been issued for Moozhiyar Dam in Pathanamthitta as water levels reached 190 meters following heavy rains. Authorities plan to raise three shutters up to 60 cm once the water level touches 192.63 meters. Residents living along the banks of the Kakkad river have been advised to stay vigilant.