Home rss business malayalam കയ്യാങ്കളിക്ക് ശേഷം പ്രദീപിനായി കത്ത് നൽകിയത് അഭികാമ്യമല്ല; രമ്യക്കെതിരെ സണ്ണി ജോസഫ്

കയ്യാങ്കളിക്ക് ശേഷം പ്രദീപിനായി കത്ത് നൽകിയത് അഭികാമ്യമല്ല; രമ്യക്കെതിരെ സണ്ണി ജോസഫ്

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിലപാടിനെ മറികടന്ന് രമ്യ ഹരിദാസ് എംഎൽഎ നടത്തിയ നീക്കത്തിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കയ്യാങ്കളിക്ക് പിന്നാലെ പാളയം പ്രദീപിനെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് ശരിയായ നടപടിയല്ലെന്നാണ് കെപിസിസിയുടെ നിലപാടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

രമ്യ കത്ത് നൽകിയ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന കെപിസിസി സമിതി അധ്യക്ഷൻ എ.എം. ഹസ്സൻ ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്യുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയ നടപടി അഭികാമ്യമല്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ചിറയിൻകീഴ് സംഘർഷത്തിന് ശേഷമാണ് രമ്യ കത്ത് നൽകിയതെങ്കിൽ അതും ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് സൽപേരല്ല ഉണ്ടാക്കിയതെന്നും സണ്ണി ജോസഫ് വിമർശിച്ചു. സംഭവത്തിൽ പാർട്ടി അന്വേഷണം തുടരുന്നതിനിടെയാണ് രമ്യയുടെ കത്തിനെച്ചൊല്ലി കെപിസിസി നേതൃത്വം പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.