Home rss national malayalam പുതിയ വാർത്ത കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

4
0

Source :- SIRAJLIVE NEWS

കരിപ്പൂര്‍| കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കമാകുന്നു. സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് സലാല എയറും റിയാദിലേക്ക് ആകാശ എയറും പുതിയ സര്‍വീസുകള്‍ ആരംഭിക്കും.

ഒക്ടോബര്‍ 31 മുതല്‍ സലാല എയര്‍ ജിദ്ദ-സലാല-കരിപ്പൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തും. ശനിയാഴ്ചകളിലാണ് സര്‍വീസ്. ഉച്ചയ്ക്ക് 12.05ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.25ന് സലാലയിലെത്തും. തുടര്‍ന്ന് വൈകീട്ട് 6.30ന് സലാലയില്‍നിന്ന് പുറപ്പെട്ട് രാത്രി 12.30ന് കരിപ്പൂരിലെത്തും. കരിപ്പൂരില്‍ നിന്ന് സലാലയിലേക്കുള്ള മടക്ക സര്‍വീസിന്റെ സമയക്രമം പിന്നീട് പ്രഖ്യാപിക്കും.

ഒക്ടോബര്‍ 25 മുതലാണ് ആകാശ എയറിന്റെ റിയാദ് സര്‍വീസ് ആരംഭിക്കുക. റിയാദ് സര്‍വീസിന്റെ റൊട്ടേഷന്‍ സര്‍വീസായാണ് ബെംഗളൂരു സര്‍വീസും ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം, ജിദ്ദ സര്‍വീസിനുള്ള വിമാനത്തിലും ഇന്‍ഡിഗോ മാറ്റം വരുത്തും. ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവിലെ എയര്‍ബസ് എ320ന് പകരം എയര്‍ബസ് എ321 നിയോ വിമാനമാണ് ജിദ്ദ സര്‍വീസിന് ഉപയോഗിക്കുക. എ320 വിമാനത്തില്‍ 180 മുതല്‍ 186 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമ്പോള്‍ എ321 നിയോയില്‍ 220 മുതല്‍ 232 വരെ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകും.

Content Highlights:
Karipur International Airport will introduce new international services to Jeddah, Salalah, and Riyadh. Salala Air will launch its Jeddah-Salalah-Karipur service on October 31, while Akasa Air starts Riyadh flights on October 25. Indigo will upgrade its Jeddah route to a larger A321neo aircraft.