Home rss national malayalam പുതിയ വാർത്ത കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

5
0

Source :- SIRAJLIVE NEWS

കൊല്ലം|കൊല്ലം കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പടനായര്‍കുളങ്ങര തെക്ക് സ്വദേശി അറയ്ക്കല്‍ വീട്ടില്‍ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകനാണ് പന്ത്രണ്ട് വയസുകാരനായ ബിലാല്‍. ശനിയാഴ്ച വൈകിട്ട് കളിക്കാന്‍ പോയതാണ് ബിലാല്‍. വൈകിയും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് പിതാവ് നൗഷാദ് നടത്തിയ തിരച്ചിലില്‍ കന്നേറ്റി കായലിന്റെ കരയില്‍ നിന്ന് ബിലാലിന്റെ സൈക്കിളും ജഴ്‌സിയും കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരം അറിയിച്ചു. ബിലാല്‍ കായലിനടുത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവിയിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ നിന്ന് അഗ്‌നിശമന വിഭാഗം സ്ഥലത്തെത്തുകയും കന്നേലി കായല്‍ കേന്ദ്രീകരിച്ച് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.

ഇന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. പടനായര്‍കുളങ്ങര തെക്ക് ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂളിലെ  വിദ്യാര്‍ത്ഥിയായിരുന്നു ബിലാല്‍.

Content Highlights:
The body of 12-year-old Bilal, a seventh-grade student missing from Karunagappally in Kollam, was found under Kothumukku bridge. He went missing on Saturday after going out to play. Fire force and police recovered the body from Kannetti lake following extensive search operations.