Home LATEST NEWS malyalam പുതിയ വാർത്ത കള്ളാടി ദുരന്തം: മഴയും മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു, മണ്ണ് പൂര്‍ണമായി മാറ്റാന്‍ മൂന്ന് ദിവസമെടുക്കും

കള്ളാടി ദുരന്തം: മഴയും മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു, മണ്ണ് പൂര്‍ണമായി മാറ്റാന്‍ മൂന്ന് ദിവസമെടുക്കും

4
0

Source :- SIRAJLIVE NEWS

കല്‍പ്പറ്റ |  വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെയും എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കി നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഇവരുടെ നാട്ടിലെത്തിക്കും.മരിച്ച ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍, ബീഹാര്‍ സ്വദേശി ബികാഷ് കുമാര്‍, മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാന്‍ എന്നിവരുടെ മൃതദേഹങ്ങളുടെ എംബാമിങ് നടപടികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കിയത്.

ദുരന്തത്തില്‍ കാണാതായ 5 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയും മൂടല്‍മഞ്ഞും ദൗത്യത്തിന് വെല്ലുവിളിയാണ്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനില്‍കുമാറും സ്ഥലത്ത് തുടരുകയാണ്.

അതേ സമയം മണ്ണിടിച്ചിലുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും കാരണമാണിത്. കാണാതായവര്‍ മണ്ണിനടിയില്‍പ്പെട്ടുവെന്ന നിഗമനത്തില്‍ എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്‌സും. മണ്ണ് പൂര്‍ണമായി മാറ്റാന്‍ മൂന്ന് ദിവസം എടുക്കുമെന്ന് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. നിലവില്‍ സമീപ പ്രദേശത്തെ തോടുകള്‍ ഉള്‍പ്പടെ തിരിച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടത്താന്‍ ആയില്ല.

Content Highlights: The embalming procedures for three migrant workers killed in the Wayanad Kalladi landslide were completed at Kozhikode Medical College and the bodies were sent to Nedumbassery airport. Rescue operations by NDRF and fire force continue in the area for five missing persons who are feared trapped under the debris. Heavy rain and thick fog are posing severe challenges to the ongoing rescue mission in the region.