Home LATEST NEWS malyalam പുതിയ വാർത്ത കവി പി നാരായണക്കുറുപ്പ് അന്തരിച്ചു

കവി പി നാരായണക്കുറുപ്പ് അന്തരിച്ചു

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം  |  കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം പേരൂര്‍ക്കട ഇന്ദിരാ നഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ജൂണ്‍ 21 ഞായര്‍ വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍, കേരള പാണിനി, വള്ളത്തോള്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2022ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ എഡിറ്റര്‍, റിസര്‍ച്ച് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ : വിജയലക്ഷ്മി, മക്കള്‍ : ഡോ. വൃന്ദ ജയകുമാര്‍ (റിട്ട, പ്രൊഫസര്‍, ഡി.ബി കോളേജ്, ശാസ്താംകോട്ട), വിജു നാരായണന്‍ ( ഡെപ്യുട്ടി ഡയറക്ടര്‍, ലോക്‌സഭ സെക്രട്ടറിയേറ്റ്), വിവേക് നാരായണന്‍ ( മാനേജിംഗ് എഡിറ്റര്‍, നെറ്റ്വര്‍ക്ക് 18).

Hashtags: #PNarayanaKurup #MalayalamPoet #PadmaShri #Thiruvananthapuram #KeralaLiterature #Obituary #SirajLive

Content Highlights: Eminent Malayalam poet and literary critic P Narayana Kurup passed away at the age of 92 in Thiruvananthapuram. He was honored with the Padma Shri in 2022 and won prestigious accolades like the Kerala Sahitya Akademi and Vallathol awards. His funeral will be held at Santhikavadam.