Source :- DESHABHIMANI NEWS
മുംബൈ
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻതാരം വിനോദ് കാംബ്ലിയുടെ നില മെച്ചപ്പെട്ടു. രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി താനെയിലെ ആശുപത്രിയിലുള്ള കാംബ്ലി അറിയിച്ചു. മുമ്പ് രണ്ടുതവണ ഹൃദയശസ്ത്രക്രിയ കഴിഞ്ഞിട്ടുള്ള അമ്പത്തിരണ്ടുകാരന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. മൂത്രാശയ സംബന്ധിയായ അസുഖവുമുണ്ട്. വർഷങ്ങളായി ശാരീരിക അസ്വസ്ഥതകളുണ്ട്.
ബാല്യകാലസുഹൃത്തും സഹതാരവുമായിരുന്ന സച്ചിൻ ടെൻഡുൽക്കർ വിവരങ്ങൾ ആരാഞ്ഞതായി കാംബ്ലി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ