Home rss national malayalam പുതിയ വാർത്ത കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു നേവി കപ്പല്‍ എത്തി

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു നേവി കപ്പല്‍ എത്തി

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. കാണാതായ വിഴിഞ്ഞം സ്വദേശി ജോണ്‍, അഞ്ചുതെങ്ങ് സ്വദേശി ഷിജിന്‍, നീണ്ടകര സ്വദേശി ഗൗതം കൃഷ്ണ എന്നിവര്‍ക്കായാണ് തിരച്ചില്‍ നടക്കുന്നത്. നീണ്ടകരയില്‍ രക്ഷാദൗത്യത്തിന് ഇന്ത്യന്‍ നേവിയുടെ കല്‍പേനി ഷിപ്പ് എത്തിയിട്ടുണ്ട്. പ്രത്യേക ഡൈവിംഗ് സംഘവും സജ്ജമാണ്.

പ്രതികൂല കാലാവസ്ഥ തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാണാതായവര്‍ക്കായി ഹെലികോപ്ടര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. രാമേശ്വരം ഭാഗത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കണമെന്ന ആവശ്യം ജോണിന്റെ കുടുംബം ഉന്നയിച്ചിട്ടുണ്ട്.

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായി സ്‌ക്യൂബ സംഘത്തിന്റെ പരിശോധന തുടങ്ങിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ഉള്‍ക്കൊള്ളിച്ചാണ് പരിശോധന.

Content Highlights:
Search operations continue for the fishermen missing at sea. An Indian Navy ship has arrived off the coast of Neendakara to lead the rescue efforts. Coast Guard and local rescue teams are actively participating in the search along the coastline.