Home LATEST NEWS malyalam പുതിയ വാർത്ത കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചുകയറി അപകടം; ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചുകയറി അപകടം; ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

4
0

Source :- SIRAJLIVE NEWS

ഭോപ്പാല്‍|മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയില്‍ ദേശീയപാത മുപ്പതില്‍ കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചുകയറി അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മൈഹാര്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

ഇവര്‍ സഞ്ചരിച്ച കാര്‍ മുന്നില്‍ പോവുകയായിരുന്ന ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. അഞ്ചുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരുക്കുകളോടെ സത്‌ന ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights:
Five members of a family were killed when their speeding car rammed into a truck on National Highway 30 in Maihar, Madhya Pradesh. The incident occurred around 1:00 AM, completely destroying the vehicle. Another youth sustained critical injuries and is undergoing treatment at Satna District Hospital.